കടുത്ത പനിയെ തുടര്‍ന്ന് 'കൃപാസനം' ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ വി പി ജോസഫ് വലിയവീട്ടില്‍ ആശുപത്രിയില്‍ ; കൃപാസനം പത്രം ഫലിച്ചില്ലേയെന്ന് സോഷ്യല്‍മീഡിയ

കടുത്ത പനിയെ തുടര്‍ന്ന് 'കൃപാസനം' ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ വി പി ജോസഫ് വലിയവീട്ടില്‍ ആശുപത്രിയില്‍ ; കൃപാസനം പത്രം ഫലിച്ചില്ലേയെന്ന് സോഷ്യല്‍മീഡിയ
കടുത്ത പനിയെ തുടര്‍ന്ന് 'കൃപാസനം' ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ വി. പി ജോസഫ് വലിയവീട്ടിലിനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴയിലെ സഹൃദയ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

'കൃപാസനം' ധ്യാനകേന്ദ്രം പുറത്തിറക്കുന്ന പത്രം രോഗശാന്തിക്കായി ഉപയോഗിക്കുന്നത് വിവാദമായിരുന്നു. ഈ പത്രം ഭക്ഷണത്തില്‍ കലര്‍ത്തി കഴിച്ച ഒരു യുവതി ആശുപത്രിയിലാകുകയുണ്ടായി. ദോശമാവില്‍ അരച്ചാണ് ഇവര്‍ പത്രം കഴിച്ചത്. പരീക്ഷയില്‍ ജയിക്കാന്‍ പട്ടണക്കാട് സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപിക 'കൃപാസനം' പത്രം വിതരണം ചെയ്തതും വിവാദമായിരുന്നു.

ഡെങ്കിപ്പനി ബാധിതനെ 'കൃപാസനം' പത്രത്തില്‍ കിടത്തിയും മറ്റും ചികിത്സകള്‍ നടത്തിയിരുന്നു.

ആശുപത്രിയിലായതോടെ പത്രം കൊണ്ട് സ്വയം പരീക്ഷിക്കുന്നില്ലേയെന്നാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച.

Other News in this category4malayalees Recommends