അത് എനിക്ക് വാപ്പച്ചി തന്നെ അമൂല്യ നിധി, സഹായിക്കണം ; അഭ്യര്‍ത്ഥിച്ച് ഷെയ്ന്‍ നിഗം

അത് എനിക്ക് വാപ്പച്ചി തന്നെ അമൂല്യ നിധി, സഹായിക്കണം ; അഭ്യര്‍ത്ഥിച്ച് ഷെയ്ന്‍ നിഗം
പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി നടന്‍ ഷെയ്ന്‍നിഗം. ഫോട്ടോഷൂട്ടിനിടെ നഷ്ടപ്പെട്ട വാച്ച് തിരികെ ലഭിക്കാന്‍ സഹായിക്കണമെന്നാണ് നടന്റെ ആവശ്യം.

ഒരു വാച്ചല്ലേ എന്ന് പറഞ്ഞ് നിസ്സാരമാക്കാന്‍ വരട്ടെ. തന്റെ വാപ്പച്ചി അബി ഗള്‍ഫ് യാത്രയ്ക്കു ശേഷം സമ്മാനമായി നല്‍കിയ വാച്ചാണെന്നും തനിക്ക് അത് അമൂല്യനിധിയാണെന്നും ഷെയ്ന്‍ പറഞ്ഞിട്ടുണ്ട്.

ഗള്‍ഫ് യാത്ര കഴിഞ്ഞു വന്നപ്പോഴാണ് അബി casio edifice എന്ന കമ്പനിയുടെ ബ്രൗണ്‍ സ്ട്രാപ്പുള്ള വാച്ച് മകന് സമ്മാനമായി നല്‍കിയത്. മാര്‍ച്ചില്‍ കളമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വച്ച് നടന്ന വനിതയുടെ കവര്‍ ഷൂട്ടിനിടെ, എവിടെവച്ചോ വാച്ച് കയ്യില്‍ നിന്ന് നഷ്ടപ്പെട്ടതാകാം എന്നാണ് ഷെയ്‌നിന്റെ വിശ്വാസം. ഇതേത്തുടര്‍ന്നാണ് വായനക്കാരുടെ സഹായം തേടി താരം രംഗത്തെത്തിയത്.

Other News in this category4malayalees Recommends