തോക്കുകള്‍ കൈയ്യിലേന്തി ഡാന്‍സ് ; പുലിവാല്‍ പിടിച്ച് ബിജെപി എംഎല്‍എ

തോക്കുകള്‍ കൈയ്യിലേന്തി ഡാന്‍സ് ; പുലിവാല്‍ പിടിച്ച് ബിജെപി എംഎല്‍എ
രണ്ട് കൈയിലും തോക്ക് പിടിച്ച് ബോളിവുഡ് ഐറ്റം നമ്പര്‍ ഗാനത്തിന് ചുവടു വെച്ച് ബിജെപി, എംഎല്‍എ ഉത്തരാഖണ്ഡില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ പ്രണവ് ചാമ്പ്യനാണ് നൃത്തം ചെയ്ത് വിവാദത്തിലായത്. ഹരിദ്വാറിലെ ലക്‌സറില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് കുന്‍വര്‍ പ്രണവ് സിംഗ് ചാമ്പ്യന്‍. മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയതിന് പാര്‍ട്ടി ഇയാളെ മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒരു കാരണം കാണിക്കല്‍ നോട്ടീസും അയച്ചിരുന്നു. അനുയായികള്‍ക്കൊപ്പമാണ് എംഎല്‍എയുടെ പ്രകടനം. നൃത്തത്തിനിടെ കൈയിലുണ്ടായിരുന്ന തോക്ക് അനുയായിയുടെ കൈയില്‍ കൊടുക്കുന്നതും ഗ്ലാസില്‍ വെള്ളം പകര്‍ന്ന് അത് കുടിക്കുന്നതും കാണാം.

ഉത്തരാഖണ്ഡില്‍ മറ്റാര്‍ക്കും ഇങ്ങനെ ചെയ്യാനാകില്ലെന്ന് അണികള്‍ പറയുമ്പോള്‍ ഉത്തരാഖണ്ഡില്‍ തന്നെയല്ല ഇന്ത്യയില്‍ ആര്‍ക്കും ഇത് പറ്റില്ലെന്നായിരുന്നു ഇതിന് ബിജെപി എം പി മറുപടി നല്‍കുന്നത്.

വീഡിയോ വൈറലായതിനു പിന്നാലെ പ്രണവ് സിങ്ങിനെതിരെ ശക്തമായ നടപടി കൈക്കൊള്ളാനൊരുങ്ങുകയാണ് പാര്‍ട്ടയെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന സമിതിയോട് ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്. പ്രണവ് സിങ്ങിന്റെ കൈയിലുണ്ടായിരുന്ന തോക്കുകള്‍ക്ക് ലൈസന്‍സ് ഉണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.Other News in this category4malayalees Recommends