ഏഴു മണിക്കൂര്‍ വൈകിയെങ്കിലും ഒരേയൊരു യാത്രക്കാരിയുമായി ആ വിമാനം പറന്നുയര്‍ന്നു ; ആ യാത്രക്കാരിയ്ക്ക് ഒരു പ്രത്യേകതയുണ്ട്

ഏഴു മണിക്കൂര്‍ വൈകിയെങ്കിലും ഒരേയൊരു യാത്രക്കാരിയുമായി ആ വിമാനം പറന്നുയര്‍ന്നു ; ആ യാത്രക്കാരിയ്ക്ക് ഒരു പ്രത്യേകതയുണ്ട്
ജൂലൈ രണ്ടിന് പിഎസ്എ എയര്‍ലൈന്‍സ് ക്യാപ്റ്റനായ റയാന്‍ മക്കോര്‍മിക്കാണ് ഹൃദയ സ്പര്‍ശിയായ ഒരു അനുഭവം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കുറിപ്പിങ്ങനെ

' കഴിഞ്ഞ ദിവസം ഏഴു മണിക്കൂര്‍ ഫ്‌ലൈറ്റ് വൈകയതോടെ എല്ലാ യാത്രക്കാരും അതിനേക്കാള്‍ മുമ്പുള്ള ഫ്‌ലൈറ്റ് നോക്കി ടിക്കറ്റ് രണ്ടാമത് ബുക്ക് ചെയ്തു. ഒരാള്‍ ഒഴിച്ച്. എന്റെ അമ്മ. എനിയ്ക്ക് ലഭിച്ചത് അമ്പരപ്പിക്കുന്ന ഒരു അവസരമാണ്. എന്റെ അമ്മയുടെ പ്രൈവറ്റ് പൈലറ്റാവുക. റയാന്‍ കുറിച്ചു. കുറിപ്പിനൊപ്പം അമ്മ മേരിക്കൊപ്പം കോക്പിറ്റിലിരിക്കുന്ന ചിത്രങ്ങളും റയാന്‍ പങ്കുവെച്ചിട്ടുണ്ട്.

റയാന്‍ ക്യാപ്റ്റനായ ഫ്‌ലൈറ്റ് ചില സാങ്കേതിക കാരണങ്ങളാല്‍ ഏഴു മണിക്കൂറാണ് വൈകിയത്. ഫ്‌ലൈറ്റ് ഏഴു മണിക്കൂര്‍ വൈകിയാണ് പുറപ്പെടുന്നത് എന്നറിഞ്ഞ യാത്രക്കാര്‍ മറ്റു ഫ്‌ലൈറ്റുകളില്‍ ടിക്കറ്റ് തരപ്പെടുത്തി. എന്നാല്‍ റയാന്റെ അമ്മയും പൈലറ്റായിരുന്നു.

കളിപ്പാട്ടമായി കൈയ്യില്‍ കിട്ടിയ വിമാനമാണ് പൈലറ്റ് മോഹം തന്റെ മനസിലുറപ്പിച്ചത് എന്ന് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ റയാന്‍ കുറിച്ചിട്ടുണ്ട്. അമ്മയും പൈലറ്റ് ആയതിനാല്‍ റയാന്റെ മോഹത്തിന് പൂര്‍ണ പിന്തുണയായിരുന്നു വീട്ടില്‍ നിന്നുണ്ടായത്. അതിനാല്‍ തന്നെ സ്വപ്ന സാക്ഷാത്ക്കാരം അത്ര ബുദ്ധിമുട്ടേറിയ ഒന്നായിരുന്നില്ല. മകനാണ് ക്യാപ്റ്റനെന്നറിഞ്ഞപ്പോള്‍ വേറെ ഫ്‌ലൈറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ തോന്നിയില്ല, കാത്തിരുന്നു, മേരി പറയുന്നു.

Other News in this category4malayalees Recommends