കര്‍ണാടകത്തില്‍ കൈവിട്ട കളി ; രണ്ട് എംഎല്‍എമാര്‍ കൂടി രാജിവച്ചതോടെ ബിജെപി നേതാക്കള്‍ സ്പീക്കറെ കണ്ടു

കര്‍ണാടകത്തില്‍ കൈവിട്ട കളി ; രണ്ട് എംഎല്‍എമാര്‍ കൂടി രാജിവച്ചതോടെ ബിജെപി നേതാക്കള്‍ സ്പീക്കറെ കണ്ടു
രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ കര്‍ണാടകത്തില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവച്ചു. സുധാകര്‍, എംടിബി നാഗരാജ് എന്നിവരാണ് സ്പീക്കറെ നേരിട്ടുകണ്ട് രാജി സമര്‍പ്പിച്ചത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അടുത്ത ബന്ധമുള്ളവരാണ് ഇരുവരും. രണ്ടു പേര്‍കൂടി രാജിവച്ചതോടെ കര്‍ണാടകത്തില്‍ ആകെ രാജിവച്ച എംഎല്‍എമാരുടെ എണ്ണം 16 ആയി. ഇതുവരെ 13 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് രാജിവച്ചത്. എന്നാല്‍ ആരുടേയും രാജി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ വ്യക്തമാക്കി. ഒരു രാത്രി കൊണ്ട് ഇതില്‍ തീരുമാനമെടുക്കാനാവില്ലെന്നും അവര്‍ക്ക് 17ാം തിയതി വരെ സമയം നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ അനുസരിച്ച് മാത്രമേ തീരുമാനം എടുക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഭൂരിപക്ഷം നഷ്ടമായ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപി നേതാവ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘം സ്പീക്കറെ നേരിട്ടുകാണാനായി വിധാന്‍സൗധയിലെത്തുകയും ചെയ്തു. അതിനിടെ മന്ത്രി ഡി കെ ശിവകുമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ മുംബൈയില്‍ പോലീസ് കസ്റ്റഡിയിലെടുത്തതും വിവാദത്തിലായി.

Other News in this category4malayalees Recommends