ഇ മെയില്‍ ചോര്‍ച്ച വിവാദം ; അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡര്‍ രാജിവച്ചു

ഇ മെയില്‍ ചോര്‍ച്ച വിവാദം ; അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡര്‍ രാജിവച്ചു
ഇ മെയില്‍ ചോര്‍ച്ച വിവാദത്തെ തുടര്‍ന്ന് അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡര്‍ കിം ദാരോഷ് രാജിവച്ചു. ഇരുരാജ്യങ്ങളും ഇ മെയില്‍ ചോര്‍ച്ചയെ തുടര്‍ന്ന് നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണതിനെ തുടര്‍ന്നാണ് അംബാസിഡര്‍ രാജിവെച്ചത്. നിലവിലെ സാഹചര്യത്തില്‍ സ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതീവ രഹസ്യമായ ഔദ്യോഗിക രേഖകളാണ് ദാരോഷിന്റെ ഓഫീസില്‍ നിന്നും ചോര്‍ന്നതെന്ന് അമേരിക്ക കുറ്റപ്പെടുത്തുന്നത്.

സംഭവത്തെ തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദാരോഷിനെതിരെ രംഗത്തെത്തി. സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലാത്തയാളാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി മേയേയും ട്രംപ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. രാജിയ്ക്ക് ശേഷം ദാരോഷിനെ അനുകൂലിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രംഗത്തെത്തി. അംബാസഡര്‍ക്കെതിരെ പരിധിവിട്ട ആക്രമണമാണ് നടന്നതെന്ന് മേ പാര്‍ലമെന്റില്‍ പറഞ്ഞു. ഇതുവരെയുള്ള സേവനത്തിന് നന്ദിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends