യുഎസിലേക്ക് അനധികൃതമായെത്തുന്നവരുടെ എണ്ണത്തില്‍ ജൂണില്‍ 28 ശതമാനം ഇടിവ്; കാരണം സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നെത്തുന്നവരെ മെക്‌സിക്കോ നിയന്ത്രിച്ചതിനാല്‍; മേയ്-ജൂണ്‍ മാസത്തിലെത്തിയവരില്‍ മുന്‍വര്‍ഷങ്ങളിലേക്കാള്‍ കുറവ്; ജൂണിലെത്തിയത് 104,344 പേര്‍

യുഎസിലേക്ക് അനധികൃതമായെത്തുന്നവരുടെ എണ്ണത്തില്‍ ജൂണില്‍ 28 ശതമാനം ഇടിവ്; കാരണം സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നെത്തുന്നവരെ മെക്‌സിക്കോ നിയന്ത്രിച്ചതിനാല്‍;  മേയ്-ജൂണ്‍ മാസത്തിലെത്തിയവരില്‍ മുന്‍വര്‍ഷങ്ങളിലേക്കാള്‍ കുറവ്; ജൂണിലെത്തിയത് 104,344 പേര്‍
യുഎസിലേക്ക് അനധികൃതമായി എത്തുന്ന കുടിയേറ്റക്കാരെ മെക്‌സിക്കോ നിയന്ത്രിക്കാന്‍ തുടങ്ങിയിരിക്കുന്നതിനാല്‍ യുഎസില്‍ ബോര്‍ഡര്‍ അറസ്റ്റുകള്‍ ഇടിഞ്ഞ് താഴ്ന്നിരിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ജൂണില്‍ യുഎസിലെ സതേണ്‍ അതിര്‍ത്തി കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ കസ്റ്റഡിയില്‍ 28 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്.സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നും യുഎസിലേക്കുള്ള കുടിയേറ്റം വെട്ടിക്കുറയ്ക്കുന്നതില്‍ മെക്‌സിക്കോ ആദ്യ ചുവട് വയ്പ് നടത്തിയതിനെ തുടര്‍ന്നാണ് ഈ ഇടിവുണ്ടായിരിക്കുന്നത്.

ഇത്തരത്തിലെത്തുന്ന കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനായി ട്രംപ് മെക്‌സിക്കോയില്‍ മേല്‍ പലവിധ സമ്മര്‍ദങ്ങള്‍ ചെലുത്തി താക്കീതേകുകയും ഇരു രാജ്യങ്ങളും ഇത് സംബന്ധിച്ച നീക്ക് പോക്കുണ്ടാക്കുകയും ചെയ്തതിന്റെ ഫലമായിട്ടാണ് ഇത്തരത്തില്‍ അനധികൃത കുടിയേറ്റവും അറസ്റ്റും കുറഞ്ഞിരിക്കുന്നത്. സാധാരണയായി സ്പ്രിംഗ് കാലത്ത് കുടിയേറ്റം വര്‍ധിക്കുകയും കടുത്ത ചൂടുള്ള സമ്മര്‍ മാസങ്ങളില്‍ കുടിയേറ്റം കുറയുകയുമാണ് പതിവ്.

എന്നാല്‍ ഇപ്രാവശ്യം മേയ് മുതല്‍ ജൂണ്‍ വരെയുള്ള കാലത്ത് അനധികൃത കുടിയേറ്റത്തില്‍ മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ കടുത്ത ഇടിവാണുണ്ടായിരിക്കുന്നത്. മേയ് മാസത്തില്‍ 144,278 അനധികൃത കുടിയേറ്റക്കാരെ ഡിറ്റെയിന്‍ ചെയ്തുവെങ്കില്‍ ജൂണില്‍ അത് 104,344 പേരായി കുറഞ്ഞിരിക്കുന്നുവെന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി ചൊവ്വാഴ്ച പുറത്ത് വിട്ട കണക്കുകള്‍ വെളിപ്പെടുത്തുന്നത്.ഇങ്ങനെയൊക്കെയാണെങ്കിലും അറസ്റ്റിലാവുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ജൂണില്‍ തുടര്‍ച്ചയായി നാലാം മാസവും ഒരു ലക്ഷം കവിഞ്ഞിരിക്കുകയാണ്. 2018 ജൂണില്‍ ഇത്തരത്തില്‍ അറസ്റ്റ് ചെയ്തിരുന്നവരുടെ എണ്ണം 43,180 മാത്രമായിരുന്നു. 2017 ജൂണുമായി താരതമ്യപ്പെടുത്തുമ്പോള്‍ അഞ്ചിരട്ടി വര്‍ധനവാണിത്. അന്ന് അധികൃതര്‍ തടഞ്ഞ് വച്ചിരുന്നത് 21,673 പേരെയായിരുന്നു.

Other News in this category4malayalees Recommends