ഗീവര്‍ഗീസ് സക്കറിയാ (തങ്കച്ചന്‍, 77) ഒക്കലഹോമയില്‍ നിര്യാതനായി

ഗീവര്‍ഗീസ് സക്കറിയാ (തങ്കച്ചന്‍, 77) ഒക്കലഹോമയില്‍ നിര്യാതനായി
പത്തനംതിട്ട, ഇടയില്‍ വീട്ടില്‍ പരേതനായ ഇ.കെ സക്കറിയായുടെയും സാറാമ്മ സക്കറിയായുടെയും മകന്‍ ഗീവര്‍ഗീസ് സക്കറിയാ (തങ്കച്ചന്‍ 77) ജൂലൈ 7 ന് ഒക്കലഹോമയില്‍ വച്ച് നിര്യാതനായി . റാന്നി മഠത്തില്‍ വീട്ടില്‍ രാജമ്മയാണ് ഭാര്യ. സുജിത് , സജിനി, സന്ധ്യ എന്നിവര്‍ മക്കളും ജെയ്‌സണ്‍ മരുമകനും, ഒലിവിയ, മിഖായേല്‍ എന്നിവര്‍ കൊച്ചുമക്കളുമാണ് .


പരേതനന്റെ വ്യൂയിങ്ങും ശവസംസ്‌കാര ശുശ്രൂഷകളും ജൂലൈ 13ന് രാവിലെ 9 മണിക്ക് ഒക്കലഹോമ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍വച്ച് ആരഭിക്കുന്നതും , അതിനെത്തുടര്‍ന്ന് യുകോണ്‍ സെമിത്തേരിയില്‍ (660 Garth Brooks Blvd, Yukon, OK 73099) ശരീരം അടക്കം ചെയ്യുന്നതുമാണ്.


രാജു ശങ്കരത്തില്‍ , ഫിലഡല്‍ഫിയാ അറിയിച്ചതാണിത്.


Other News in this category4malayalees Recommends