ചിക്കാഗോ സെന്റ് മേരിസില്‍ പത്തിന്റെ നിറവിലെ യൂത്തിന്റെ ഒത്തുചേരല്‍ ആവേശോജ്വലമായി

ചിക്കാഗോ സെന്റ് മേരിസില്‍ പത്തിന്റെ നിറവിലെ യൂത്തിന്റെ ഒത്തുചേരല്‍ ആവേശോജ്വലമായി
ചിക്കാഗോ: ദശവത്സര ആഘോഷങ്ങള്‍ക്കായി ഒരുങ്ങികൊണ്ടിരിക്കുന്ന മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പത്തിന്റെ നിറവില്‍ യുവജനങ്ങള്‍ ഒത്തുചേര്‍ന്നു . ആഗോള യുവജന ദിനമായി ആഘോഷിച്ച ജൂലൈ ഏഴാം തീയതിയാണ് സെന്റ് മേരീസിലെ യുവജനങ്ങള്‍ ഒത്തുചേര്‍ന്നത് . രാവിലെ പത്തുമണിക്ക് യുവജനങ്ങളുടെ കാഴ്ച സമര്‍പ്പണത്തോടെ ആരംഭിച്ച ദിവ്യബലിയില്‍ കൊഹിമ രൂപത ബിഷപ്പ് മാര്‍ ജെയിംസ് തോപ്പില്‍ മുഖ്യ കാര്‍മ്മികന്‍ ആയിരുന്നു .


ഇടവക വികാരി ഫാ . തോമസ് മുളവനാല്‍ , ഫാ. ബിബി തറയില്‍ എന്നിവര്‍ സഹകാര്‍മികര്‍ ആയി . വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ബ്രദര്‍ സാബു അറുതൊട്ടിയില്‍ യുവജന സന്ദേശം നല്‍കി . യുവജനങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ കാര്‍ വാഷും സ്‌നേഹകൂട്ടായ്മയും ഡിജെ യും സ്‌നേഹവിരുന്നും യുവജനാഘോഷങ്ങള്‍ക്ക് ചാരുത പകര്‍ന്നു . യൂത്ത് മിനിസ്ട്രിയും കെ സി വൈ എല്ലും യുവജനവേദിയും സംയുക്തമായാണ് യുവജനാഘോഷങ്ങള്‍ സംഘടിപ്പിച്ചത് . അസിസ്റ്റന്റ് വികാരി ഫാ. ബിന്‍സ് ചേത്തലിലും ഇതര ഭാരവാഹികളും പാരിഷ് എക്‌സിക്യൂട്ടീവും പ്രോഗ്രാമുകളുടെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.


സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

Other News in this category4malayalees Recommends