സെന്റ് മേരീസില്‍ മലയാളം ക്ലാസ്സുകള്‍ക്ക് ആരംഭം കുറിച്ചു

സെന്റ് മേരീസില്‍ മലയാളം ക്ലാസ്സുകള്‍ക്ക് ആരംഭം കുറിച്ചു
ചിക്കാഗോ : മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ മലയാളം ക്ലാസ്സുകള്‍ക്ക് ആരംഭം കുറിച്ചു. വേദപാഠ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സമ്മര്‍ പ്രോഗാം ആയാണ് മലയാളം ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത് . തിങ്കള്‍ , ചൊവ്വ ദിവസങ്ങളില്‍ ആണ് ക്ലാസുകള്‍ നടത്തപ്പെടുന്നത് . മലയാള ഭാഷ എഴുതുവാനും വായിക്കുവാനും മലയാളത്തില്‍ സംസാരിക്കുവാനും കുട്ടികളെ ക്ലാസ്സില്‍ പരിശീലിപ്പിക്കുന്നതാണ് .


കൂടാതെ മലയാളം പാട്ടുകളും ഗെയിമുകളും പരിശീലിപ്പിക്കുന്നതാണ്. ഇടവക വികാരി ഫാ . തോമസ് മുളവനാല്‍ മലയാളം ക്ലാസ് തിരിതെളിച്ചു ആരംഭംകുറിച്ചു .ട്രസ്റ്റീ കോര്‍ഡിനേറ്റര്‍ സാബു നടുവീട്ടില്‍,അധ്യാപകരായ സിസ്റ്റര്‍ സില്‍വേറിയൂസ്, സജി പൂത്തൃക്കയില്‍ , ബിനു ഇടകരയില്‍ എന്നിവര്‍ ഉത്ഘാടന വേളയില്‍ പങ്കുചേര്‍ന്നു .


സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.
Other News in this category4malayalees Recommends