ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തിന്റെ ദശവത്സര ആഘോഷങ്ങളുടെ ഉദ്ഘാടനം നടത്തി

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തിന്റെ ദശവത്സര ആഘോഷങ്ങളുടെ ഉദ്ഘാടനം നടത്തി
ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ ദശവത്സര ആഘോഷങ്ങളുടെ ഉദ്ഘാടനം നടത്തി .ജൂലൈ 7 ഞായറാഴ്ച്ച 5 മണിക്ക് ആഘോഷമായ ദിവ്യ ബലി ആരംഭിച്ചു ഇടവക വികാരി റെവ ഫാ ജോസെഫ് ജെമി പുതുശ്ശേരില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു ഇടവകയുടെ പ്രഥമ വികാരിയും ഇപ്പോള്‍ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ (റ്റാമ്പാ )ദൈവാലയ വികാരിയുമായ റെവ ഫാ മാത്യൂ മേലേടത്ത് വചന സന്ദേശം നല്‍കുകയും റെവ ഫാ ജെയ്ബു കൊച്ചുപറമ്പിലുമൊപ്പം (എസ്.വി.ഡി) സഹകാര്‍മ്മീകത്വം നിര്വഹിക്കുകയും ചെയ്തു .പാരീഷ് ഹാളില്‍ വച്ചു നടത്തപ്പെട്ട ഉദ്ഘാടന സമ്മേളത്തില്‍ റെവ ഫാ മാത്യൂ മേലേടത്ത് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.


റെവ ഫാ ജോസെഫ് ജെമി പുതുശ്ശേരില്‍, ഫാ മാത്യൂ മേലേടത്ത് ,റെവ ഫാ ജെയ്ബു കൊച്ചുപറമ്പില്‍ ,ജോ മൂലക്കാട്ട് ,തോമസ് ഇലക്കാട്ട് ,ആഷാ പുല്ലുകാട്ട് എന്നിവര്‍ പ്രസംഗിച്ചു .ഇടവകയുടെ കൈക്കാരന്മാരായ തോമസ് ഇലക്കാട്ട് സനീഷ് വലിയപറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് റെവ ഫാ മാത്യൂമേലേടത്തിനെ പൊന്നാട പുതപ്പിച്ചാദരിച്ചു .സൗമി അച്ചിറത്തലക്കല്‍ സമ്മേളനത്തില്‍ എം സി ആയിരുന്നു.


ഇടവകയിലെ മിഷന്‍ ലീഗ് സംഘടന ഒരു തുക റെവ ഫാ ജെയ്ബു കൊച്ചുപറമ്പില്‍ അച്ഛന് ഇന്ത്യയിലെ ത്രിപുര സംസ്ഥാനത്തു അച്ഛന്റെ വിദ്യാഭ്യാസ സേവനങ്ങള്‍ക്കായി സംഭാവന നല്‍കി .തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തപ്പെട്ടു .വികാരിയച്ചനോടൊപ്പം കൈക്കാരന്‍മാരും പാരീഷ് കൗണ്‍സില്‍ അംഗങ്ങളും പരിപാടികള്‍ക്ക് നേത്രത്വം നല്‍കി.

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.


Other News in this category



4malayalees Recommends