എറണാകുളത്ത് യുവാവിനെ കൊന്ന് ചതുപ്പില്‍ കല്ലുകെട്ടി താഴ്ത്തി

എറണാകുളത്ത് യുവാവിനെ കൊന്ന് ചതുപ്പില്‍ കല്ലുകെട്ടി താഴ്ത്തി
ചതുപ്പില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കൊച്ചിയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നെട്ടൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം ബുധനാഴ്ച രാത്രി മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരാഴ്ച മുന്‍പ് കാണാതായ കുമ്പളം സ്വദേശിയായ യുവാവിന്റെ മൃതദേഹമാണ് ഇതെന്നാണ് സൂചന.

ജൂലൈ രണ്ട് മുതല്‍ സമീപവാസിയായ അര്‍ജുന്‍ എന്നയാളെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു.ഈ പരാതിയില്‍ അന്വേഷണം നടക്കവെയാണ് മൃതദേഹം കണ്ടെത്തിയത്.

പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ മൃതദേഹം അര്‍ജുന്റേതാണെന്നാണ് നി?ഗമനം. സംഭവത്തില്‍ പനങ്ങാട് പൊലീസ് ലഹരി മാഫിയ സംഘത്തിലെ നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന.

Other News in this category4malayalees Recommends