ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ഭീഷണിപ്പെടുത്തുന്നു ; ബിജെപി എംഎല്‍എയ്‌ക്കെതിരെ പരാതിയുമായി മകള്‍

ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ഭീഷണിപ്പെടുത്തുന്നു ; ബിജെപി എംഎല്‍എയ്‌ക്കെതിരെ പരാതിയുമായി മകള്‍
ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ബിജെപി എംഎല്‍എയായ പിതാവ് ഭീഷണിപ്പെടുത്തുന്നുവെന്ന് മകളുടെ പരാതി. യുപിയിലെ ബിജെപി എംഎല്‍എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്രയാണ് സോഷ്യല്‍മീഡിയയിലൂടെ പരാതിയുമായി രംഗത്തുവന്നത്.

ദളിത് വിഭാഗത്തില്‍പ്പെട്ട അജിതേഷ് കുമാര്‍ എന്ന യുവാവും സാക്ഷിയും കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാഹിതരായത്. എന്നാല്‍ കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് വിവാഹം ചെയ്തതിനാല്‍ പിതാവ് ഭീഷണിപ്പെടുത്തുകയാണെന്നും തന്നെയും ഭര്‍ത്താവിനേയും കൊല്ലാന്‍ ശ്രമിക്കുകയാണെന്നുമാണ് യുവതിയുടെ ആരോപണം.

തനിക്കും ഭര്‍ത്താവിനും എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി തന്റെ പിതാവായിരിക്കുമെന്നും സാക്ഷി മിശ്ര പറയുന്നു. പോലീസ് സംരക്ഷണം യുവതി ആവശ്യപ്പെട്ടു.

എന്നാല്‍ മകളുടെ വീഡിയോ വൈറലായതോടെ പ്രതികരണം തേടിയെത്തിയ മാധ്യമങ്ങളോട് മറുപടി നല്‍കാന്‍ എംഎല്‍എ തയ്യാറായില്ല.

Other News in this category4malayalees Recommends