മുംബൈയില്‍ മൂന്നുവയസുകാരന്‍ ഓവു ചാലില്‍ വീണു ; കുട്ടിയ്ക്കായി തിരച്ചില്‍ തുടരുന്നു

മുംബൈയില്‍ മൂന്നുവയസുകാരന്‍ ഓവു ചാലില്‍ വീണു ; കുട്ടിയ്ക്കായി തിരച്ചില്‍ തുടരുന്നു
മുംബൈ അംബേദ്കര്‍ നഗറില്‍ മൂന്നുവയസുകാരന്‍ ഓവുചാലില്‍ വീണു. ബുധനാഴ്ച രാത്രി 10.24 ഓടെയായിരുന്നു സംഭവം.

റോഡിലേക്ക് ഇറങ്ങാന്‍ ശ്രമിച്ച കുട്ടി ഓവു ചാലില്‍ വീഴുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് സംഭവം വ്യക്തമാകുന്നത്. മുംബൈ ഫയര്‍ ബ്രിഗേഡ്, പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെയും സംഭവ സ്ഥലത്ത് കുട്ടിയ്ക്കായി തിരച്ചില്‍ നടത്തുകയാണ്.

Other News in this category



4malayalees Recommends