ഹജ്ജ് യാത്ര സുരക്ഷിതവും ഭദ്രവുമാക്കാന്‍ ഹൈടെക് സ്മാര്‍ട്ട് കാര്‍ഡുകള്‍ ഈ വര്‍ഷം മുതല്‍; മിനയില്‍ എത്തുന്ന 25,000 ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷം സ്മാര്‍ട്ട് കാര്‍ഡുകള്‍ നല്‍കും

ഹജ്ജ് യാത്ര സുരക്ഷിതവും ഭദ്രവുമാക്കാന്‍ ഹൈടെക് സ്മാര്‍ട്ട് കാര്‍ഡുകള്‍ ഈ വര്‍ഷം മുതല്‍; മിനയില്‍ എത്തുന്ന 25,000 ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷം സ്മാര്‍ട്ട് കാര്‍ഡുകള്‍ നല്‍കും

മിനയില്‍ എത്തുന്ന 25,000 ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷം ഹൈടെക് സ്മാര്‍ട്ട് കാര്‍ഡുകള്‍ നല്‍കാന്‍ തീരുമാനം. സൗദി ഹജ്ജ് ആന്‍ഡ് ഉംറ മന്ത്രാലയം പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുക. ഹജ്ജ് തീര്‍ത്ഥാടകന്റെ വ്യക്തിഗത വിവരങ്ങള്‍, വാസസ്ഥാനം, ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ കാര്‍ഡില്‍ ശേഖരിക്കും. ഇതുകൂടാതെ കാര്‍ഡില്‍ ഒരു ലൊക്കേഷന്‍ ട്രാക്കറും ഘടിപ്പിച്ചിട്ടുണ്ടാകും. മിനയിലെ കണ്‍ട്രോള്‍ റൂമിലിരുന്ന് ട്രാക്കര്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും.

ആദ്യ ഘട്ടത്തില്‍ മിനയില്‍ മാത്രമാണ് പദ്ധതി നടപ്പാക്കുക. വരും വര്‍ഷങ്ങളില്‍ പദ്ധതി വിപുലീകരിക്കാനും മിനയിലും അറഫയിലും മുഴുവന്‍ ഹജ് തീര്‍ഥാടകര്‍ക്കും സ്മാര്‍ട്ട് കാര്‍ഡുകള്‍ നല്‍കാനുമാണ് നീക്കം. തീര്‍ഥാടകരുടെ വ്യക്തിപരമായ വിവരങ്ങള്‍, താമസ സ്ഥലങ്ങള്‍, ആരോഗ്യ വിവരങ്ങള്‍ എന്നിവയെല്ലാം അടങ്ങിയ സ്മാര്‍ട്ട് കാര്‍ഡുകള്‍ വഴി തീര്‍ഥാടകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനും വഴിതെറ്റുന്ന തീര്‍ഥാടകര്‍ നില്‍ക്കുന്ന സ്ഥലം അറിയുന്നതിനും സാധിക്കും.

മിനയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന പ്രത്യേക ഉപകരണങ്ങള്‍ വഴി തീര്‍ഥാടകര്‍ക്ക് സ്ഥലങ്ങളും തങ്ങള്‍ നീങ്ങേണ്ട ദിശകളും ഓട്ടോമാറ്റിക് ആയി അറിയുന്നതിന് പദ്ധതി വഴി സാധിക്കും. തീര്‍ഥാടകരുടെ പേരുവിവരങ്ങളും താമസ സ്ഥലങ്ങളും വേഗത്തില്‍ അറിയുന്നതിനും അവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതിനും പ്രത്യേക സ്‌കാനറുകള്‍ കൈവശമുള്ള സേവനദാതാക്കള്‍ക്കും സാധിക്കും. പുണ്യസ്ഥലങ്ങളില്‍ വെച്ച് ബോധരഹിതരായി വീഴുന്ന തീര്‍ഥാടകരുടെ രോഗചരിത്രം വേഗത്തില്‍ മനസ്സിലാക്കുന്നതിനും സ്മാര്‍ട്ട് കാര്‍ഡുകള്‍ സഹായിക്കും.



Related News

Other News in this category



4malayalees Recommends