ധോനി പുറത്തായത് നോബോള്‍ വിളിക്കേണ്ടിയിരുന്ന പന്തില്‍ ; നിര്‍ണായകമായ ഇന്ത്യയുടെ മത്സരത്തില്‍ വിവാദമാകുന്നു ആ തീരുമാനം

ധോനി പുറത്തായത് നോബോള്‍ വിളിക്കേണ്ടിയിരുന്ന പന്തില്‍ ; നിര്‍ണായകമായ ഇന്ത്യയുടെ മത്സരത്തില്‍ വിവാദമാകുന്നു ആ തീരുമാനം
ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ വിവാദം. ഇന്ത്യയുടെ തോല്‍വിയില്‍ ധോനിയുടെ പുറത്താകല്‍ നിര്‍ണായകമായിരുന്നു. മത്സരത്തില്‍ 72 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത ധോനി 49ാം ഓവറില്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടകുകയായിരുന്നു. ഇതോടെയാണ് കീവിസ് വിജയം ഉറപ്പിച്ചത്.

എന്നാല്‍ മൂന്നാം പവര്‍പ്ലേയിലെ ഫീല്‍ഡിങ് നിയന്ത്രണങ്ങള്‍ തെറ്റിച്ച പന്തിലായിരുന്നു ധോനിയുടെ പുറത്താകല്‍. മൂന്നാം പവര്‍പ്ലേയില്‍ 30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് ആറു ഫീല്‍ഡര്‍മാരുണ്ടായിരുന്നു. അതായത് നിയമം തെറ്റിച്ചായിരുന്നു ഈ പന്തില്‍ കീവിസിന്റെ ഫീല്‍ഡ് ഒരുക്കിയിരുന്നത്. അമ്പയര്‍ ഇതു ശ്രദ്ധിച്ചുമില്ല. സോഷ്യല്‍മീഡിയയില്‍ ഇതു പരാതിയാകുകയാണ്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 221ല്‍ ഓള്‍ ഔട്ടാകുകയായിരുന്നു. 18 റണ്‍സിനായിരുന്നു തോല്‍വി.

Other News in this category4malayalees Recommends