രാഹുല്‍ഗാന്ധിയെ അറിയിക്കാതെ റോഡ് ഉത്ഘാടനത്തിന് മുഖ്യാതിഥിയാക്കി ; ഇത് അപമാനിക്കാന്‍ വേണ്ടി മാത്രമെന്ന് കോണ്‍ഗ്രസ്

രാഹുല്‍ഗാന്ധിയെ അറിയിക്കാതെ റോഡ് ഉത്ഘാടനത്തിന് മുഖ്യാതിഥിയാക്കി ; ഇത് അപമാനിക്കാന്‍ വേണ്ടി മാത്രമെന്ന് കോണ്‍ഗ്രസ്
രാഹുല്‍ഗാന്ധിയുടെ അനുമതി വാങ്ങാതെ അഗസ്ത്യന്‍മൂഴി കുന്ദമംഗലം റോഡ് നവീകരണ പ്രവര്‍ത്തിയുടെ ഉത്ഘാടനത്തില്‍ അദ്ദേഹത്തെ മുഖ്യാതിഥിയാക്കിയത് വിവാദമാകുന്നു. വയനാട് എംപിയായ രാഹുലിന്റെ ഓഫീസില്‍ പോലും അറിയിക്കാതെയാണ് അദ്ദേഹം പങ്കെടുക്കുമെന്ന് പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് രാഹുലിന്റെ പേര് വച്ച് ബോര്‍ഡ് വച്ചത്. മാത്രമല്ല റോഡ് ഭൂരിഭാഗവും ഉള്‍പ്പെടുന്ന കോഴിക്കോട് മണ്ഡലത്തിലെ എംപി എം കെ രാഘവനെ ഉള്‍പ്പെടുത്താതെ രാഹുലിന്റെ പേര് വച്ച് നോട്ടീസ് അടിച്ചത് അദ്ദേഹത്തെ അപമാനിക്കാനാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

രാഹുലിന്റെ മുക്കത്തെ ഓഫീസില്‍ നിന്നോ ഡല്‍ഹിയില്‍ നിന്നോ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിപ്പു കിട്ടിയിട്ടില്ല. മാത്രമല്ല ജൂലൈ 13ന് പാര്‍ലമെന്റ് സെഷന്‍ നടക്കുന്നതിനാല്‍ രാഹുലിന് വരാനാകില്ലെന്നുറപ്പായിട്ടും സംഘാടകര്‍ ബോര്‍ഡ് വച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം കുറ്റപ്പെടുത്തുന്നു.

14 കോടി മുടക്കിയാണ് അഗസ്ത്യന്‍ കുഴി കുന്ദമംഗലം റോഡ് നവീകരിക്കുന്നത്. മന്ത്രി ജി സുധാകരന്‍ ഉത്ഘാടനായും രാഹുല്‍ഗാന്ധി എംപി മുഖ്യാതിഥിയായും തിരുവമ്പാടി എംഎല്‍എ ജോര്‍ജ് എം തോമസ് അധ്യക്ഷനായും പി ടി എ റഹീം എംഎല്‍എ മുഖ്യ പ്രഭാഷകനുമാണ് പരിപാടി നിശ്ചയിച്ചിരുന്നത്. സംഭവം വിവാദമായതോടെ കോഴിക്കോട് എംപി കെ രാഘവനെ കൂടി മുഖ്യാതിഥിയാക്കി പുതിയ പോസ്റ്റര്‍ ഇറക്കിയിട്ടുണ്ട് .

Other News in this category4malayalees Recommends