റോഡില്‍ നോട്ടു മഴ കണ്ട് ഞെട്ടി യാത്രക്കാര്‍ ; ഹൈവേയില്‍ വാഹനം നിര്‍ത്തി നോട്ടുകള്‍ വാരിയെടുത്തു

റോഡില്‍ നോട്ടു മഴ കണ്ട് ഞെട്ടി യാത്രക്കാര്‍ ; ഹൈവേയില്‍ വാഹനം നിര്‍ത്തി നോട്ടുകള്‍ വാരിയെടുത്തു
കറന്‍സി കൊണ്ടുപോയ ട്രക്കിന്റെ സൈഡിലെ വാതില്‍ അപ്രതീക്ഷിതമായി തുറന്നതോടെ അറ്റ്‌ലാന്റയിലെ തിരക്കേറിയ ഹൈവേയില്‍ കോലാഹലമായി . നോട്ട് മഴയില്‍ ആദ്യം അമ്പരന്നവര്‍ പിന്നീട് വഴിയരികില്‍ വാഹനം നിര്‍ത്തി നോട്ട് പെറുക്കാനും സംഭവം വീഡിയോ എടുക്കാനുമുള്ള തിരക്കിലായിരുന്നു.

അറ്റ്‌ലാന്റയിലെ ഇന്‍ര്‍സ്‌റ്റേറ്റ് ഹൈവേ 285 ല്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഏകദേശം ഒരു ലക്ഷം ഡോളറാണ് (6835000) രൂപയാണ് റോഡില്‍ നഷ്ടമായതെന്നാണ് നിഗമനം.

അതിനിടെ ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ പോലീസ് പണം തിരികെ വാങ്ങിയിരുന്നു. എന്നാല്‍ റോഡില്‍ നഷ്ടമായ പണം എടുക്കുന്നത് കുറ്റകരമെന്ന് തിരിച്ചറിഞ്ഞ് ചിലര്‍ പണം പോലീസിനെ തിരിച്ചേല്‍പ്പിച്ചു.

Other News in this category4malayalees Recommends