ദുബായ് ബസ് അപകടം: ഒമാനി ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ; 34 ലക്ഷം ദിര്‍ഹം ദയാധനമായി നല്‍കാനും വിധി

ദുബായ് ബസ് അപകടം: ഒമാനി ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ;  34 ലക്ഷം ദിര്‍ഹം ദയാധനമായി നല്‍കാനും വിധി

മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ദുബായ് ബസ് അപകടത്തില്‍ ബസ് ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് 34 ലക്ഷം ദിര്‍ഹം (ഏകദേശം 6.4 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദയാധനം (ബ്ലഡ് മണി) നല്‍കുകയു വേണം.53 കാരനായ ഒമാനി ഡ്രൈവറുടെ ലൈസന്‍സും ഒരു വര്‍ഷത്തേക്ക് റദ്ധാക്കിയിട്ടുണ്ട്. അപകടത്തിന് കാരണം തന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്ന് ബസ് ഡ്രൈവര്‍ കുറ്റസമ്മതം നടത്തിയിരുന്നു.തന്റെ പിഴവാണ് അപകടകാരണമെന്ന് ഡ്രൈവര്‍ സമ്മതിച്ചതായി എമിറേറ്റ്‌സ് ട്രാഫിക് പ്രോസിക്യൂഷന്‍ അഡ്വക്കേറ്റ് ജനറല്‍ സലാഹ് ബു ഫറുഷ അല്‍ ഫലാസി വ്യക്തമാക്കുകയും ചെയ്തു.

മേയ് ആറിന് പെരുന്നാള്‍ അവധിക്കാലത്താണ് അപകടം നടന്നത്. ഒമാനില്‍ നിന്ന് ദുബായിലേയ്ക്ക് വരികയായിരുന്ന മുവസലാത്ത് ബസ് വൈകിട്ട് 5.40ന് അല്‍ റാഷിദിയ്യ എക്‌സിറ്റിലെ ഉയരം ക്രമീകരിക്കുന്ന ഇരുമ്പു തൂണില്‍ ഇടിച്ചായിരുന്നു അപകടം. 13 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബസുകള്‍ പ്രവേശിക്കാന്‍ പാടില്ലാത്ത റാഷിദിയ്യ മെട്രോ സ്റ്റേഷനിലേക്കുള്ള റോഡിലേക്ക് പ്രവേശിച്ചതാണ് അപകട കാരണമായത്. ബസിന്റെ മുകള്‍ ഭാഗം ഇരുമ്പു കൊണ്ട് നിര്‍മിച്ച ട്രാഫിക് ബോര്‍ഡിലേക്ക് ഇടിക്കുകയായിരുന്നു. ഒരു ഭാഗത്ത് ഇരുന്ന യാത്രക്കാരാണ് മരിച്ചവരെല്ലാം. ഏഴ് മലയാളികളടക്കം 12 ഇന്ത്യക്കാരും 2 പാക്കിസ്ഥാനികളും ഒരു ഫിലിപ്പീന്‍സ് സ്വദേശിയുമാണ് മരിച്ചത്. ഡ്രൈവര്‍ക്കും പരുക്കേറ്റിരുന്നു.Other News in this category4malayalees Recommends