യുകെയിലെ മലയാളി നഴ്‌സിന്റെ മേലേക്ക് നഴ്‌സിംഗ് കെയര്‍ അന്തേവാസി വീണ് മുട്ടൊടിഞ്ഞ സംഭവം; മലയാളി നഴ്‌സ് ശ്രീജയ്ക്ക് രണ്ട് ലക്ഷം പൗണ്ട് നഷ്ടപരിഹാരം വിധിച്ച് നീതിപീഠം; ഹേവാര്‍ഡ് ഹീത്തിലെ നഴ്‌സിംഗ് ഹോം ഉടമ ഉത്തരവാദി

യുകെയിലെ മലയാളി നഴ്‌സിന്റെ മേലേക്ക് നഴ്‌സിംഗ് കെയര്‍ അന്തേവാസി വീണ് മുട്ടൊടിഞ്ഞ സംഭവം;  മലയാളി നഴ്‌സ് ശ്രീജയ്ക്ക് രണ്ട് ലക്ഷം പൗണ്ട് നഷ്ടപരിഹാരം വിധിച്ച് നീതിപീഠം; ഹേവാര്‍ഡ് ഹീത്തിലെ നഴ്‌സിംഗ് ഹോം ഉടമ ഉത്തരവാദി
നഴ്‌സിംഗ്‌ഹോമിലെ വൃദ്ധയായ അന്തേവാസി സിമ്മര്‍ ഫ്രെയിമില്‍ നില്‍ക്കാന്‍ ശ്രമിക്കവേ മലയാളി നഴ്‌സ് ശ്രീജസോമന്റെ മേലേക്ക് വീഴുകയും ശ്രീജയുടെ കാല്‍മുട്ട് ഒടിയുകയും ചെയ്ത സംഭവത്തില്‍ നഴ്‌സിംഗ്‌ഹോം ഉടമയോട് രണ്ട് ലക്ഷം പൗണ്ട് നഷ്ടപരിഹാരം ശ്രീജയ്ക്ക് നല്‍കാന്‍ ഹൈക്കോടതി വിധിച്ചു.വെസ്റ്റ് സസെക്സിലെ ഹേവാര്‍ഡ്സില്‍ നഴ്‌സിംഗ് ഹോം നടത്തുന്ന അഷ്ടന്‍ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

80കാരിയായ വൃദ്ധയെ എഴുന്നേറ്റ് നിര്‍ത്തി വീല്‍ചെയറിലിരിക്കാന്‍ ശ്രീജ സഹായിക്കുന്നതിനിടെ 2014 ജൂലൈയിലായിരുന്നു അപകടം നടന്നത്.സിമ്മര്‍ ഫ്രെയിം ഒടിഞ്ഞതിനെ തുടര്‍ന്നായിരുന്നു വൃദ്ധ ശ്രീജയുടെ മേലേയ്ക്ക് പിന്തിരിഞ്ഞ് വീണിരുന്നത്. നഴ്‌സിംഗ് ഹോം കമ്പനി ഇവിടെ വേണ്ട വിധത്തിലുള്ള സുരക്ഷാ പരിശോധനകള്‍ നടത്തി പിഴവുകള്‍ ഇല്ലാതാക്കിയിരുന്നുവെങ്കില്‍ ശ്രീജയ്ക്ക് ഈ ദുര്‍ഗതി വരില്ലെന്നാണ് ജഡ്ജായ ജെറമി ജോണ്‍സന്‍ ക്യുസി വിധിച്ചിരിക്കുന്നത്.

കാല്‍ സാധാരണ ഗതി പ്രാപിക്കുന്നതിനായി ഇനിയുമേറെ ശസ്ത്രക്രിയകള്‍ ശ്രീജയ്ക്ക് നിര്‍ബന്ധമായിരിക്കുന്നതിനാല്‍ ഇത്രയും തുകയെങ്കിലും നല്‍കിയേ മതിയാവൂ എന്ന നിര്‍ണായക വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. നല്ല നിലയില്‍ നഴ്‌സിംഗ് പരിശീലനം നേടിയിരുന്ന ഈ മലയാളി നഴ്‌സ് കാലത്തുള്ള ഷിഫ്റ്റിലെത്തി വൃദ്ധയെ എഴുന്നേല്‍ക്കാന്‍ സഹായിക്കുന്നതിനിടെയാണ് അപകടത്തില്‍ പെട്ടിരുന്നത്. ഡിമെന്‍ഷ്യക്ക് അടിപ്പെട്ടിരുന്ന വൃദ്ധ പുറകിലേക്ക് അടിപതറി വീഴുകയും ശ്രീജയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നതിന് മുമ്പ് അവരുടെ മേലേയ്ക്ക് വീഴുകയുമായിരുന്നുവെന്ന് കോടതിക്ക് മുന്നില്‍ ബോധിപ്പിച്ചിരുന്നു.

ആ വൃദ്ധ സമീപകാലത്ത് ആ കെയര്‍ഹോമിലെത്തിയതിനാല്‍ അവര്‍ക്ക് ഈ വിധത്തില്‍ അടിപതറി വീഴുന്ന പതിവുണ്ടായിരുന്നുവെന്ന് ഈ മലയാളി നഴ്‌സിന് മനസിലാക്കാന്‍ സാധിച്ചിരുന്നില്ലെന്നും അക്കാരണത്താല്‍ ശ്രീജക്ക് അവര്‍ വീഴുന്നതിനെ പ്രതിരോധിക്കാന്‍ തയ്യാറെടുക്കാനായിട്ടില്ലെന്നും വിചാരണയില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് കോടതി നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചിരിക്കുന്നത്. അഷ്ടന്‍ ഹെല്‍ത്ത്കെയര്‍ വൃദ്ധയെ ഫാള്‍ പ്രിവന്‍ഷന്‍ പ്രോഗ്രാമിനായി റഫര്‍ ചെയ്തില്ലെന്നും അത് അപകടത്തിന് വഴിയൊരുക്കിയെന്നും തെളിയുകയായിരുന്നു.Other News in this category4malayalees Recommends