എന്‍എച്ച്എസില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് കാത്തിരിക്കാനാവാത്തതിനാല്‍ യുകെയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീ ദല്‍ഹിയിലെത്തി പൂര്‍ണനാരിയായി.....!!യുകെയില്‍ 15,000 പൗണ്ട് ചെലവ് വരുന്ന ഓപ്പറേഷന് ഇന്ത്യയില്‍ വെറും 6500 പൗണ്ട്; മിയ മാക് ഗോവന്റെ സാഹസം

എന്‍എച്ച്എസില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് കാത്തിരിക്കാനാവാത്തതിനാല്‍ യുകെയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീ ദല്‍ഹിയിലെത്തി പൂര്‍ണനാരിയായി.....!!യുകെയില്‍ 15,000 പൗണ്ട് ചെലവ് വരുന്ന ഓപ്പറേഷന് ഇന്ത്യയില്‍ വെറും 6500 പൗണ്ട്; മിയ മാക് ഗോവന്റെ സാഹസം
എന്‍എച്ച്എസില്‍ എന്തെങ്കിലും ശസ്ത്രക്രിയക്ക് രജിസ്ട്രര്‍ ചെയ്താലുള്ള അനന്തമായ കാത്തിരിപ്പിനെ കുറിച്ച് അറിയാവുന്ന യുകെയിലെ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വനിത തന്റെ ലിംഗമാറ്റ ശസ്ത്രക്രിയ ദല്‍ഹിയില്‍ നടത്തി സായൂജ്യമടഞ്ഞു. യുകെയിലെ ഹുളിലുള്ള 50കാരിയായ മിയ മാക് ഗോവനാണ് ഈ സാഹസത്തിന് മുതിര്‍ന്നിരിക്കുന്നത്. ഇന്ത്യയില്‍ ഈ ശസ്ത്രക്രിയ വേഗത്തില്‍ നടക്കുമെന്ന് മാത്രമല്ല ഇതിന് യുകെയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന് ചെലവ് കുറവുമാണ്.

അതായത് യുകെയില്‍ ഇതിന് 15,000 പൗണ്ട് വേണ്ടി വരുമ്പോള്‍ വെറും 6500 പൗണ്ടിനടുത്ത് മുടക്കിയാണ് മിയ ശസ്ത്രക്രിയ നടത്തി പൂര്‍ണസ്ത്രീയായി മാറിയിരിക്കുന്നത്.തന്റെ ലിംഗവ്യക്തിത്വത്തെക്കുറിച്ച് ദശാബ്ദങ്ങളായി വേപഥു കൊണ്ടിരുന്ന മിയ അതില്‍ നിന്നും മോചനം നേടി സ്ത്രീയായി മാറാന്‍ എന്‍എച്ച്എസിന്റെ കാരുണ്യം കാത്തിരിക്കാന്‍ തയ്യാറാവാതെ ചെലവ് കുറഞ്ഞ ഇടം അന്വേഷിക്കുകയും തന്റെ കീശക്ക് താങ്ങുന്ന ട്രീറ്റ്‌മെന്റ് ഇന്ത്യയിലാണെന്ന് തിരിച്ചെത്തി അവിടേക്ക് പറക്കുകയുമായിരുന്നു.

ഈ വിധത്തില്‍ മെഡിക്കല്‍ ടൂറിസത്തിന്റെ സമസ്ഥ സാധ്യതകളും ഇന്ത്യയിലെ സ്വകാര്യ ആശുപത്രികള്‍ പരമാവധി മുതലാക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണം കൂടിയാണിത്.പുരുഷമേനിയും സ്ത്രീചിത്തവുമായി ഇരട്ട വ്യക്തിത്വത്തോടെ വര്‍ഷങ്ങളോളം കഴിയേണ്ടി വന്ന മിയയുടെ മനോനില താറുമാറായിരുന്നു. തല്‍ഫലമായി ഒരു ഡോക്ടറുടെ ഉപദേശത്തോടെ അവര്‍ എത്രയും പെട്ടെന്ന് ലിംഗമാറ്റ ഓപ്പറേഷന്‍ നടത്താന്‍ തീരുമാനിക്കുകയും ഇന്ത്യയിലേക്ക് കുതിക്കുകയുമായിരുന്നു. ദല്‍ഹിയിലെ പ്രൈവറ്റ് ക്ലിനിക്കാണ് മിയയുടെ ലക്ഷ്യം സാധിപ്പിച്ച് കൊടുത്തത്.

2019 മാര്‍ച്ചിലായിരുന്നു മിയ യുകെയില്‍ നിന്നും ഇന്ദ്രപ്രസ്ഥത്തിലെത്തിയത്. ഈ ട്രീറ്റ്‌മെന്റിനെ തുടര്‍ന്ന് താന്‍ ജീവിതത്തെകൂടുതല്‍ സ്‌നേഹിക്കാന്‍ തുടങ്ങിയെന്നും ഈ സ്ത്രീ തുറന്ന് പറയുന്നു. ഇതിന് മുമ്പ് തുര്‍ക്കിയില്‍ വച്ച് മിയ 20,000 പൗണ്ട് മുടക്കി ബ്രസ്റ്റ് എന്‍ഹാന്‍സ്മെന്റ് സര്‍ജറിയും നടത്തിയിരുന്നു. ഒരു സമ്പൂര്‍ണ സ്ത്രീയായി പരിണമിക്കുന്നതിന് ഈ മിയക്ക് ഇനിയും ഒട്ടേറെ ഓപ്പറേഷനുകള്‍ താണ്ടേണ്ടതുണ്ട്. എന്നാല്‍ തല്‍ക്കാലം സാമ്പത്തി ഞെരുക്കമായതിനാല്‍ ഇവ നീട്ടി വച്ചതാണ്.

Other News in this category4malayalees Recommends