കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവ് ബോറിസ് ജോണ്‍സണ്‍ തന്നെയെന്ന് കണ്‍സര്‍വേറ്റീസ് ഹോം വെബ്‌സൈറ്റ് സര്‍വേ; ബോറിസിനെ 72 ശതമാനം പേര്‍ പിന്തുണയ്ക്കുമ്പോള്‍ ഹണ്ടിനൊപ്പം 28 ശതമാനം മാത്രം

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ  നേതാവ് ബോറിസ് ജോണ്‍സണ്‍ തന്നെയെന്ന് കണ്‍സര്‍വേറ്റീസ് ഹോം വെബ്‌സൈറ്റ് സര്‍വേ; ബോറിസിനെ 72 ശതമാനം പേര്‍ പിന്തുണയ്ക്കുമ്പോള്‍ ഹണ്ടിനൊപ്പം 28 ശതമാനം മാത്രം

ബ്രിട്ടണിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ വിജയമുറപ്പിച്ചെന്ന് സര്‍വേ റിപ്പോര്‍ട്ട് . ഇതുവരെ പോള്‍ ചെയ്ത 77 ശതമാനം വോട്ടാണ് പോള്‍ ചെയ്യപ്പെട്ടത്. അപ്പോള്‍ത്തന്നെ മുഖ്യ എതിരാളി ജറമി ഹണ്ടിനേക്കാള്‍ ബോറിസ് ബഹുദൂരം മുന്നിലെന്നാണ് കണ്‍സര്‍വേറ്റീസ് ഹോം വെബ്‌സൈറ്റിന്റെ സര്‍വേ പറയുന്നത്.

സര്‍വേ പ്രകാരം ബോറിസിനെ 72 ശതമാനവും ഹണ്ടിനെ 28 ശതമാനവും പേരാണ് പിന്തുണയ്ക്കുന്നത്. ഈ കണക്കുകള്‍ ശരിയാണെങ്കില്‍ ഇനി വോട്ടു ചെയ്യാനുള്ള മുഴുവന്‍ പേരും ഹണ്ടിന് അനുകൂലമായി വോട്ട് ചെയ്താലും ബോറിസിനെ മറികടക്കാനാവില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോറിസ് ജോണ്‍സണ്‍ നിലവില്‍ത്തന്നെ വിജയിച്ചു കഴിഞ്ഞുവെന്ന പ്രഖ്യാപനം കണ്‍സര്‍വേറ്റീസ് ഹോം വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്.

12 ദിവസം കൂടിയാണ് ഇനി വോട്ടുചെയ്യാനുള്ളത്. എന്നാല്‍ ഇനിയുള്ള 23 ശതമാനം പേരിലും ഭൂരിപക്ഷവും ബോറിസിന് അനുകൂലമാവുമെന്നും സര്‍വ്വെ സൂചന നല്‍കുന്നു. ഹണ്ട് ക്യാമ്പ് വിജയ പ്രതീക്ഷ കൈവിട്ടെന്നാണ് പുതിയ വാര്‍ത്ത. അതേസമയം അവസാനം വരെ പോരാടുമെന്ന് ഹണ്ട് പറഞ്ഞു. പ്രചാരണ വേളയില്‍ വ്യക്തിപരമായി പോലും ബോറിസിനെതിരെ ഹണ്ട് വലിയ ആക്രമണമാണ് നടത്തിയത്.എന്നാല്‍ പാര്‍ട്ടി അംഗങ്ങളെ ഇത് ആകര്‍ഷിച്ചില്ലെന്ന് മാത്രമല്ല തിരിച്ചടിച്ചെന്നും പറയുന്നു. കഴിഞ്ഞയാഴ്ച നടന്ന ടീവി സംവാദത്തിലാണ് ഹണ്ട്് ബോറിസിനെതിരെ ആരോപണമുന്നയിച്ചത്. ഒക്‌ടോബറിന് മുമ്പ് ബ്രക്‌സിറ്റ് നടപ്പാക്കുമെന്നുള്ള വാഗ്ദാനവും ആളെപ്പിടിക്കാനായില്ല. 23നാണ് ഫലപ്രഖ്യാപനം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവാകുന്നയാള്‍ തെരേസ മേയുടെ പിന്‍ഗാമിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിലുമെത്തും.Other News in this category4malayalees Recommends