സംവിധായകന്‍ എഎല്‍ വിജയ് വിവാഹിതനായി; നടി അമല പോളിന്റെ മുന്‍ ഭര്‍ത്താവ് താലി ചാര്‍ത്തിയത് ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയെ

സംവിധായകന്‍ എഎല്‍ വിജയ് വിവാഹിതനായി; നടി അമല പോളിന്റെ മുന്‍ ഭര്‍ത്താവ് താലി ചാര്‍ത്തിയത് ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയെ

നടി അമല പോളിന്റെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എഎല്‍ വിജയ് വീണ്ടും വിവാഹിതനായി. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയാണ് വധു. വളരെ സ്വകാര്യമായി നടത്തിയ ചടങ്ങില്‍ ഇരുകുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയ്യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്യെ നായകനാക്കി എഎല്‍ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. 2014 ജൂണ്‍ 12നായിരുന്നു വിവാഹം. 2017ല്‍ ഇരുവരും വിവാഹമോചിതരായി.

അതേസമയം തന്റെ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോള്‍ വിജയ്. ഈ വര്‍ഷം രണ്ട് സിനിമകളാണ് അദ്ദേഹത്തിന്റേതായി റിലീസ് ചെയ്തത്. പ്രഭുദേവ നായകനായി എത്തിയ ദേവി 2 തിയറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് വിജയ് ഇപ്പോള്‍. കങ്കണ റണാവത്താണ് ചിത്രത്തില്‍ ജയലളിതയുടെ വേഷത്തിലെത്തുന്നത്.Other News in this category4malayalees Recommends