ഇന്ത്യക്കാര്‍ക്ക് ആശ്വാസം: ഗ്രീന്‍ കാര്‍ഡിന് പരിധി ഒഴിവാക്കാനുള്ള ബില്ല് പാസാക്കി യുഎസ് ജനപ്രതിനിധിസഭ; ആശ്രിതവിസ പരിധി 15% ആക്കി; പ്രയോജനം ലഭിക്കുക യുഎസിലുള്ള 3 ലക്ഷം ഇന്ത്യക്കാര്‍ക്ക്

ഇന്ത്യക്കാര്‍ക്ക് ആശ്വാസം: ഗ്രീന്‍ കാര്‍ഡിന് പരിധി ഒഴിവാക്കാനുള്ള ബില്ല് പാസാക്കി യുഎസ് ജനപ്രതിനിധിസഭ; ആശ്രിതവിസ പരിധി 15% ആക്കി; പ്രയോജനം ലഭിക്കുക യുഎസിലുള്ള 3  ലക്ഷം ഇന്ത്യക്കാര്‍ക്ക്

കുടിയേറ്റ വീസയായ ഗ്രീന്‍ കാര്‍ഡ് അനുവദിക്കുമ്പോള്‍ ഒരു രാജ്യത്തിന് പരമാവധി 7% എന്ന വ്യവസ്ഥ വേണ്ടെന്നു വയ്ക്കുന്ന ബില്‍ യുഎസ് ജനപ്രതിനിധിസഭ അംഗീകരിച്ചു. ഫെയര്‍നസ് ഫോര്‍ ഹൈ സ്‌കില്‍ഡ് ഇമിഗ്രന്റ്‌സ് ആക്ട് 2019 അഥവാ എച്ച്ആര്‍ 1044 എന്ന ബില്‍ ഗ്രീന്‍ കാര്‍ഡ് കാത്ത് നിലവില്‍ യുഎസ്സിലുള്ള മൂന്ന് ലക്ഷം ഇന്ത്യക്കാര്‍ക്കെങ്കിലും ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്ന വിവിധ ഉപവിഭാഗങ്ങളിലും പരമാവധി 7% എന്ന വ്യവസ്ഥയുണ്ടായിരുന്നു. നിലവില്‍ ജോലി ചെയ്യുന്നവരുടെ ആശ്രിതര്‍ക്ക് ഈ പരിധി 15% ആക്കും. യുഎസ് ജനപ്രതിനിധിസഭ അംഗീകരിച്ച ചരിത്രപരമായ ഈ ബില്ല് സെനറ്റിലും അംഗീകരിച്ചാല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിടുന്നതോടെ നിയമമാകും.

65 വോട്ടുകള്‍ക്കെതിരെ 365 വോട്ട് നേടിയാണ് ബില്ല് പ്രതിനിധി സഭ പാസ്സാക്കിയത്. അമേരിക്കയില്‍ താമസിച്ച് ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകളുള്‍പ്പടെയുള്ള ഇന്ത്യക്കാര്‍ക്ക് ആശ്വാസമാണ് ഈ ബില്ല്. വിദഗ്ധ തൊഴിലാളികള്‍ക്ക് നിലവില്‍ ഗ്രീന്‍ കാര്‍ഡ് കിട്ടാന്‍ ഏറെക്കാലം കാത്തിരിക്കണം. ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നതിന് പരിധി ഒഴിവാക്കിയാല്‍ അത് നിലവില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന നിരവധിപ്പേര്‍ക്ക് ഗുണമാകും.

ബില്ല് പാസ്സാക്കിയതിനെ രാജ്യത്തെ പ്രമുഖ ഐടി കമ്പനികളെല്ലാം സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം വമ്പന്‍ ടെക്് കമ്പനികളെയും മറ്റും സഹായിക്കാനുതകുന്നതാണ് ബില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കുറഞ്ഞ വേതനത്തില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ ബിരുദധാരികളെ ബില്ല് സഹായിക്കുമെന്നും മിഡില്‍ ക്ലാസ് അമേരിക്കന്‍ ബിരുദധാരികളുടെ തൊഴിലവസരങ്ങള്‍ കുറയുന്നതിനിടയാക്കുമെന്നും വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.Related News

Other News in this category4malayalees Recommends