കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ ; പോക്‌സോ നിയമ ഭേദഗതി ബില്ലിന് അംഗീകാരമായി

കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ ; പോക്‌സോ നിയമ ഭേദഗതി ബില്ലിന് അംഗീകാരമായി
പോക്‌സോ നിയമ ഭേദഗതി ബില്ലിന് അംഗീകാരമായി, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് പോക്‌സോ നിയമ ഭേദഗതി ബില്‍ നടപ്പില്‍ വരുത്തുക. കേന്ദ്രമന്ത്രിസഭയാണ് ബില്ലിന് അംഗീകാരം നല്‍കികിയത്.

കുട്ടികളെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷയടക്കം നല്‍കാനുള്ള ബില്ലിനാണ് അംഗീകാരമായിരിയ്ക്കുന്നത്.

കൂടാതെ കുട്ടികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ അടക്കമുള്ളവ ചിത്രീകരിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നു. 2012 ലെ പോക്‌സോ നിയമത്തിലെ വകുപ്പുകളില്‍ ഭേദഗതി വരുത്തി പരമാവധി വധശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് കേന്ദ്ര മന്ത്രി സഭ അംഗീകരിച്ച ബില്‍.

Other News in this category4malayalees Recommends