ചിക്കാഗോ കരിങ്കുന്നം സംഗമത്തിന്റെ 25ാം വാര്‍ഷികവും പിക്‌നിക്കും ഓഗസ്റ്റ് 24 ന്

ചിക്കാഗോ കരിങ്കുന്നം സംഗമത്തിന്റെ  25ാം വാര്‍ഷികവും പിക്‌നിക്കും ഓഗസ്റ്റ് 24 ന്
ചിക്കാഗോ: ഇടുക്കി ജില്ലിയിലെ കവാടം എന്ന് അറിയപ്പെടുന്ന കരിങ്കുന്നം എന്ന കൊച്ചു ഗ്രാമം. അവിടെ നിന്നും ചിക്കാഗോയിലേക്ക് പറിച്ചു നട്ടപ്പെട്ട കുറച്ച് ആളുകളുടെ ഒരു കൂട്ടായ്മ. 25 വര്‍ഷങ്ങള്‍ക്കു മുമ്പ് ചക്കാഗോയില്‍ തുടങ്ങിയ ആ കൂട്ടായ്മ ഇന്ന് പടര്‍ന്ന് പന്തലിച്ച് കിടക്കുന്നു.


2019 ആഗസ്റ്റ് 24ാം തീയതി ശനിയാഴ്ച ഡസ്‌പ്ലെയിന്‍സിലെ Golf and Bleander Road (294) ലുള്ള ബിഗ്‌ബെന്‍ പാര്‍ക്കില്‍ വച്ച് രാവിലെ 11 മണി മുതല്‍ ആഘോഷിക്കുന്നതിന് തീരുമാനിച്ച വിവരം എല്ലാ കരിങ്കുന്നം നിവാസികളെയും കരിങ്കുന്നത്തു നിന്നും വിവാഹം കഴിപ്പിച്ചു വിട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും അറിയിക്കുന്നു. നേരത്തേ തന്നെ എല്ലാവരും അവധി എടുത്ത് ഈ സംഗമത്തിലേക്ക് വരണമെന്ന് വീനീതമായി അപേക്ഷിക്കുന്നു.


വിശദവിവരങ്ങള്‍ക്ക്: പയസ് ആലപ്പാട്ട് 18478285082, സോയി കുഴിപറമ്പില്‍ 18477691805.


മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.


റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം


Other News in this category4malayalees Recommends