ആ സീനിനെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു; സീന്‍ തിരക്കഥയില്‍ പ്രത്യേക അവസരത്തില്‍ സ്വാഭാവികമായി വരുന്നതാണ്; ടൊവിനോയുമായുള്ള ലിപ്പ്‌ലോക്ക് സീനിനെ കുറിച്ച് അഹാന

ആ സീനിനെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു; സീന്‍ തിരക്കഥയില്‍ പ്രത്യേക അവസരത്തില്‍ സ്വാഭാവികമായി വരുന്നതാണ്; ടൊവിനോയുമായുള്ള ലിപ്പ്‌ലോക്ക് സീനിനെ കുറിച്ച് അഹാന

മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയില്‍ സജീവമായിക്കൊണ്ടിരിക്കുന്ന താരമാണ് യുവതാരം അഹാന കൃഷ്ണ. അടുത്തിടെ അഹാന നായികയായി എത്തിയ ലൂക്ക, പതിനെട്ടാംപടി തുടങ്ങിയ രണ്ട് ചിത്രങ്ങളും ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ ലൂക്കയിലെ ലിപ്പ്‌ലോക്ക് സീനിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം. ഒരു പ്രമുഖ മലയാള മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

ടൊവിനോയുമായുള്ള ലിപ്ലോക്ക് സീന്‍ തിരക്കഥയില്‍ പ്രത്യേക അവസരത്തില്‍ സ്വാഭാവികമായി വരുന്നതാണ്. അതേക്കുറിച്ച് സംവിധായകന്‍ വിശദീകരിക്കാതെ തന്നെ എനിക്കു നല്ല ബോധ്യമുണ്ടായിരുന്നു. തിരക്കഥ കണ്‍വിന്‍സിങ് ആണെങ്കില്‍ പിന്നെ മറ്റ് കുഴപ്പങ്ങളൊന്നും ഉണ്ടാവില്ല. നിഹയെന്ന കഥാപാത്രത്തെ അത്രമാത്രം ഉള്‍ക്കൊണ്ടാണ് ചെയ്തത്. പിന്നെ തിയേറ്ററില്‍ ആ സീന്‍ വരുമ്പോള്‍ അതില്‍ അസ്വാഭാവികതയില്ല. ഞാന്‍ നാലുതവണ കണ്ടപ്പോഴും ഫാമിലി ഓഡിയന്‍സ് ഉണ്ടായിരുന്നു. അസ്വസ്ഥതകളൊന്നും തോന്നിയില്ല. വെല്‍ മെയ്ഡ് സീന്‍ ആണത്. 2017ല്‍ ആണ് ലൂക്കയെക്കുറിച്ചുള്ള ആദ്യ ചര്‍ച്ചകള്‍ തുടങ്ങുന്നത്. ഏതാണ്ട് രണ്ട് വര്‍ഷത്തോളം കഴിഞ്ഞതിന് ശേഷമാണ് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നത്. അതിനിടയില്‍ 150 തവണയോളം ആ സ്‌ക്രിപ്റ്റ് ഞാന്‍ വായിച്ചിട്ടുണ്ട്. വെറുതെ ഇരിക്കുമ്പോഴെല്ലാം സ്‌ക്രിപ്റ്റ് വായിച്ചത് കാരണം അതിലെ ഓരോ വരികളും കാണാപ്പാഠമാണ്. സിനിമ വിജയിച്ചതില്‍ സന്തോഷമുണ്ടെന്നും അഹാന പറയുന്നു.

'നിഹയെപ്പോലെ പ്രണയത്തില്‍ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഒരാളെ ഇഷ്ടമാണെങ്കില്‍ അതു പ്രകടിപ്പിക്കാനൊന്നും മടിയുണ്ടാവില്ല. പൊതുവെ ലവ് സ്റ്റോറീസ്, സിനിമകള്‍ ഇഷ്ടപ്പെടുന്ന ആളാണ്'- അഹാന കൂട്ടി ചേര്‍ത്തു.

Other News in this category4malayalees Recommends