ഇറ്റലിക്കാരോടും മക്കളോടും പോകാന്‍ പറയൂ, മമത കോണ്‍ഗ്രസ് പ്രസിഡന്റാവണം ; ബിജെപിയെ മാത്രം വളരാന്‍ അനുവദിക്കുന്നത് ജനാധിപത്യത്തിന് തിരിച്ചടിയാകുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഇറ്റലിക്കാരോടും മക്കളോടും പോകാന്‍ പറയൂ, മമത കോണ്‍ഗ്രസ് പ്രസിഡന്റാവണം ; ബിജെപിയെ മാത്രം വളരാന്‍ അനുവദിക്കുന്നത് ജനാധിപത്യത്തിന് തിരിച്ചടിയാകുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
പാര്‍ട്ടിയായി ബിജെപി മാത്രം അവശേഷിക്കുകയാണെങ്കില്‍ ഇന്ത്യയുടെ ജനാധിപത്യം നശിച്ചുപോകുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഗോവയിലേയും കശ്മീരിലേയും സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്.

'രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി മാത്രം അവശേഷിക്കുകയാണെങ്കില്‍ രാജ്യത്തെ ജനാധിപത്യം തകരുമെന്നാണ് ഗോവ, കശ്മീര്‍ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ എനിക്കു തോന്നുന്നത്. പരിഹാരം, ഇറ്റലിക്കാരോടും മക്കളോടും പോകാന്‍ പറയൂ. യുണൈറ്റഡ് കൊങ്ങികളുടെ പ്രസിഡന്റായി മമത വരണം. എന്‍.സി.പിയും ഈ പാത പിന്തുടര്‍ന്ന് അവരില്‍ ലയിക്കണം.' എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നത്.

ഗോവയിലെ പതിനഞ്ച് എംഎല്‍എമാരാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഇവരില്‍ നിന്നും പത്തുപേര്‍ കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിനു പുറമേ കശ്മീരില്‍ ആറുമാസത്തിലേറെയായി രാഷ്ട്രപതി ഭരണം തുടരുകയാണ്. തെരഞ്ഞെടുപ്പു നടത്താന്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞാണ് ബി.ജെ.പി രാഷ്ട്രപതി ഭരണം തുടരാന്‍ നീക്കം നടത്തിയത്.

എന്നാല്‍ കശ്മീരില്‍ നിയമസഭാ മണ്ഡലങ്ങളുടെ പുനക്രമീകരണത്തിനായാണ് കേന്ദ്രം നിയമസഭാ തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. നിലവില്‍ 37 മണ്ഡലങ്ങളുള്ള ജമ്മു മേഖലയില്‍ ജനസംഖ്യ, ഭൂപ്രകൃതി തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നാല്പത്തിയഞ്ചിന് മുകളില്‍ നിയമസഭാ മണ്ഡലങ്ങള്‍ രൂപീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ മുന്നറിയിപ്പ്.

Other News in this category4malayalees Recommends