ദുബായില്‍ വിനോദ സഞ്ചാരികള്‍ക്ക് മദ്യം വാങ്ങാന്‍ 30 ദിവസത്തെ സൗജന്യ ലൈസന്‍സ്; 21 വയസിനു മുകളില്‍ പ്രായമുള്ള, മുസ്ലീം ഇതര വിനോദ സഞ്ചാരികള്‍ക്ക് ലൈസന്‍സ് നേടാം

ദുബായില്‍ വിനോദ സഞ്ചാരികള്‍ക്ക് മദ്യം വാങ്ങാന്‍ 30 ദിവസത്തെ സൗജന്യ ലൈസന്‍സ്; 21 വയസിനു മുകളില്‍ പ്രായമുള്ള, മുസ്ലീം ഇതര വിനോദ സഞ്ചാരികള്‍ക്ക് ലൈസന്‍സ് നേടാം

ദുബായിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മദ്യം വാങ്ങാന്‍ 30 ദിവസത്തെ സൗജന്യ ലൈസന്‍സ് അനുവദിക്കുന്നു. 21 വയസിനു മുകളില്‍ പ്രായമുള്ള, മുസ്ലീം ഇതര വിനോദ സഞ്ചാരികള്‍ക്കാണ് ലൈസന്‍സ് അനുവദിക്കുക. എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ മെര്‍ക്കന്റൈല്‍ ആന്‍ഡ് മാര്‍ക്കറ്റിങ് ഇന്റര്‍നാഷനലിന്റെ (എംഎംഐ) വെബ്‌സൈറ്റില്‍ വിനോദ സഞ്ചാരികള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രദ്ധീകരിച്ചിട്ടുണ്ട്.

അപേക്ഷ നല്‍കിയാലുടന്‍ എംഎംഐ ഷോറൂമുകളില്‍ നിന്നു മദ്യം വാങ്ങാനുള്ള ലൈസന്‍സ് ലഭിക്കും. ഇതിനായി ഒറിജിനല്‍ പാസ്‌പോര്‍ട്ടുമായി എംഎംഐ സ്‌റ്റോറില്‍ എത്തിയ ശേഷം വാങ്ങുന്നയാള്‍ വിനോദ സഞ്ചാരിയാണെന്ന് തെളിയിക്കുന്ന ഫോറത്തില്‍ ഒപ്പുവെക്കണം. കൂടാതെ പാസ്‌പോര്‍ട്ടിന്റെ ഒരു കോപ്പി ഇവിടെ സമര്‍പ്പിക്കുകയും വേണം. അപേക്ഷയിലെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടുന്നതുമാണ്.

Other News in this category



4malayalees Recommends