പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോവുന്ന ആട്ടിന്‍കുട്ടിയെ പോലെയാണ് ചില കോണ്‍ഗ്രസ് നേതാക്കളെന്ന് മുഖ്യമന്ത്രി; ബി.ജെ.പി.ക്ക് ആളെക്കൂട്ടുന്നവരായി കോണ്‍ഗ്രസ് മാറിയെന്നും വിമര്‍ശനം

പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോവുന്ന ആട്ടിന്‍കുട്ടിയെ പോലെയാണ് ചില  കോണ്‍ഗ്രസ് നേതാക്കളെന്ന് മുഖ്യമന്ത്രി; ബി.ജെ.പി.ക്ക് ആളെക്കൂട്ടുന്നവരായി കോണ്‍ഗ്രസ് മാറിയെന്നും വിമര്‍ശനം

വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ബിജെപിയിലേക്ക് കൂടുമാറുന്നതിനെ രൂക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോവുന്ന ആട്ടിന്‍കുട്ടിയെ പോലെ കുറേയുണ്ടെന്നും പറയാന്‍ വേറെ വാക്കുണ്ട്, പക്ഷേ, അത് പറയുന്നില്ലെന്നും തത്കാലം ഡാഷ് എന്ന് മാത്രം കണക്കാക്കിയാല്‍ മതിയെന്നും പിണറായി വിജയന്‍ പറഞ്ഞു. പിഎസ്‌സി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിലാണ് കര്‍ണാടകയിലെ ഭരണപ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.

ബി.ജെ.പി.ക്ക് ആളെക്കൂട്ടുന്നവരായി കോണ്‍ഗ്രസ് മാറിയെന്നും അങ്ങേയറ്റം അപഹാസ്യമായ നിലയിലാണ് നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ഒഴുക്കുന്ന പണത്തിന് കൈയും കണക്കുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാറിയവനെ പേറിയാല്‍, പേറിയവനും നാറുമെന്നതാണ് കര്‍ണാടകയിലെ അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പാടില്ലെന്ന് ഞങ്ങള്‍ അന്നേ പറഞ്ഞതാണ്. അങ്ങനെ വിശ്വസിച്ച പലരും ഇപ്പോള്‍ സഹതപിക്കുകയും ലജ്ജിക്കുകയും ചെയ്യുന്നുണ്ടാകും-മുഖ്യന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിലെ കൂട്ടരാജിയെ സംബന്ധിച്ചും മുഖ്യമന്ത്രി പരാമര്‍ശിച്ചു.

രാജ്യം ഇത്തരത്തിലൊരു സങ്കീര്‍ണാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിനെപ്പോലെയൊരു പാര്‍ട്ടി അനാഥാവസ്ഥയില്‍ നില്‍ക്കാന്‍ പാടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.വിജയങ്ങള്‍ വരുമ്പോള്‍ മാത്രമല്ല പ്രതിസന്ധികള്‍ ഉയര്‍ന്നുവരുമ്പോള്‍ അതിനെ നേരിടുന്നതിന് നേതൃത്വം നല്‍കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.Other News in this category4malayalees Recommends