' ചിന്താഗതി മാറ്റൂ അച്ഛാ'; പിതാവിനോടുള്ള അഭ്യര്‍ത്ഥനയുമായി വീണ്ടും സാക്ഷി; ദളിത് യുവാവിനെ വിവാഹം കഴിച്ച ബിജെപി എംഎല്‍എയുടെ മകള്‍ വീണ്ടും പ്രതികരിച്ചത് ടിവി സ്റ്റുഡിയോയില്‍

' ചിന്താഗതി മാറ്റൂ അച്ഛാ'; പിതാവിനോടുള്ള അഭ്യര്‍ത്ഥനയുമായി വീണ്ടും സാക്ഷി; ദളിത് യുവാവിനെ വിവാഹം കഴിച്ച ബിജെപി എംഎല്‍എയുടെ മകള്‍ വീണ്ടും പ്രതികരിച്ചത് ടിവി സ്റ്റുഡിയോയില്‍

അന്യജാതിക്കാരനായ യുവാവിനെ വിവാഹം ചെയ്തതിന് അച്ഛനില്‍നിന്നും സഹോദരനില്‍നിന്നും വധഭീഷണിയുണ്ടെന്ന് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയ ബിജെപി എംഎല്‍എയുടെ മകള്‍ പ്രതികരണവുമായി വീണ്ടും രംഗത്ത്. ആജ് തക് ടിവിയുടെ സ്റ്റുഡിയോയിലിരുന്നാണ് സ്വന്തം പിതാവിനോട് സാക്ഷി വൈകാരികമായ അപേക്ഷ നടത്തിയത്. അച്ഛന്‍ മനസുമാറ്റണമെന്നും ആരെയും വിവേചനത്തോടെ കാണരുതെന്നും സാക്ഷി പിതാവിനോട് അപേക്ഷിച്ചു. ആജ്തക് ടിവിയുടെ സ്റ്റുഡിയോയില്‍ വെച്ച് ഫോണിലാണ് അച്ഛനുമായി സാക്ഷി സംസാരിച്ചത്.

എനിക്കും ഒരുപാട് സ്വപ്‌നങ്ങള്‍ ഉണ്ട്. പഠിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ അച്ഛന്‍ ഇതൊന്നും കാര്യമാക്കിയില്ല- സാക്ഷി വിറയാര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു. പിതാവ് തന്നെ വീടിന് പുറത്തേക്കിറങ്ങാന്‍ പോലും സമ്മതിച്ചില്ലായിരുന്നുവെന്നും യുവതി പറഞ്ഞു. സമാധാനപരമായി ജീവിക്കാന്‍ സംരക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട് 23കാരിയായ സാക്ഷിയും 29 കാരനായ അജിതേഷ് കുമാറും നേരത്തെ അലഹാബാദ് ഹൈക്കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തിരുന്നു. ജൂലൈ 15ന് കോടതി കേസില്‍ വാദം കേള്‍ക്കും.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സാക്ഷി വ്യവസായിയായ അജിതേഷ് കുമാറിനെ വിവാഹം കഴിച്ചത്. പൊലീസിനോട് സംരക്ഷണം ആവശ്യപ്പെടുന്ന മറ്റൊരു വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍, ഇത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും വിവാഹം എതിര്‍ത്തത് പ്രായ വ്യത്യാസം ഉണ്ടായിരുന്നതിനാലാണ് എന്നുമാണ് രാജേഷ് മിശ്ര പ്രതികരിച്ചത്.Other News in this category4malayalees Recommends