ബംഗാളിലെ സിപിഎം നേതാക്കളെ ബിജെപി ചാക്കിലാക്കിയതിനെക്കുറിച്ച് എന്താണ് അഭിപ്രായം ; സ്വന്തം കണ്ണിലെ തടി എടുത്ത് കളഞ്ഞിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് അന്വേഷിച്ചാല്‍ മതി ; പിണറായിയോട് വി ഡി സതീശന്‍ എംഎല്‍എ

ബംഗാളിലെ സിപിഎം നേതാക്കളെ ബിജെപി ചാക്കിലാക്കിയതിനെക്കുറിച്ച് എന്താണ് അഭിപ്രായം ; സ്വന്തം കണ്ണിലെ തടി എടുത്ത് കളഞ്ഞിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് അന്വേഷിച്ചാല്‍ മതി ; പിണറായിയോട് വി ഡി സതീശന്‍ എംഎല്‍എ
പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോകുന്ന ആട്ടിന്‍കുട്ടിയെപ്പോലെയാണ് കോണ്‍ഗ്രസുകാരെന്ന് വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി വി.ഡി സതീശന്‍ എം.എല്‍.എ. ബിജെപിയുടെ കുതിരക്കച്ചവടത്തെ എതിര്‍ക്കുന്നതിന് പകരം കോണ്‍ഗ്രസിനെ പരിഹസിക്കുന്നത് ശരിയല്ലെന്നാണ് വി.ഡി സതീശന്റെ പ്രതികരണം. ബിജെപിയുടെ കുതിരക്കച്ചവടത്തെ എതിര്‍ക്കുന്നതിന് പകരം കോണ്‍ഗ്രസിനെ പരിഹസിക്കുന്നത് ശരിയല്ല. ബംഗാളിലെ സിപിഎം നേതാക്കളെ ബിജെപി ചാക്കിലാക്കിയതിനെക്കുറിച്ച് എന്താണ് അഭിപ്രായം. സ്വന്തം കണ്ണിലെ തടി എടുത്ത് കളഞ്ഞിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് അന്വേഷിച്ചാല്‍ മതിയെന്നാണ് പിണറായിയോട് സതീശന്റെ മറുപടി.

ഈ കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റില്ലയെന്ന് ഞങ്ങള്‍ ആദ്യമേ പറയുന്നുണ്ട്. ആരെക്കുറിച്ചും, എപ്പോഴാണ് അങ്ങോട്ട് പോകുകയെന്ന് പറയാന്‍ പറ്റില്ലയെന്ന്. അതല്ലേ സംഭവിച്ചുകൊണ്ടിരിക്കുന്നത്?

ബി.ജെ.പി ഒഴുക്കുന്ന പണത്തിന് കയ്യും കണക്കുമില്ല. പ്ലാവില ഇങ്ങനെ കാണിച്ചാല്‍ നാക്കുംനീട്ടി പോകുന്ന ആട്ടിന്‍കൂട്ടിയെപ്പോലെ പോകാന്‍ കുറേ…. ശരിയായ വാക്കുണ്ട്, അത് ഞാന്‍ പറയുന്നില്ല. ഡേഷ് എന്നിട്ടാല്‍ മതി നിങ്ങള്‍. ആ ആളുകള് കോണ്‍ഗ്രസിന്റെ നേതാക്കന്മാരെന്ന് പറഞ്ഞിരിക്കുന്നു. അതല്ലേ വസ്തുത. ' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

Other News in this category4malayalees Recommends