എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികനായ റവ.ഫാ.കുര്യാക്കോസ് ചെറുവള്ളില്‍ നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ നാളെ...

എറണാകുളം  അങ്കമാലി അതിരൂപതയിലെ വൈദികനായ റവ.ഫാ.കുര്യാക്കോസ് ചെറുവള്ളില്‍ നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ നാളെ...
ആമ്പല്ലൂര്‍ ചെറുവള്ളില്‍ പരേതരായ ചാണ്ടിയുടെയും അന്നമ്മ ചാണ്ടിയുടെയും മകനും എറണാകുളം അങ്കമാലി അതിരൂപതാ വൈദികനുമായിരുന്ന റവ. ഫാ.കുര്യാക്കോസ് ചെറുവള്ളില്‍ നിര്യാതനായി.


അച്ചന്‍ എറണാകുളം അതിരൂപതയിലെ അങ്കമാലി, പാലൂത്തറ, പൊതിയക്കര, വളമംഗലം, പുഷ്പഗിരി, ഐമുറി, കൊരട്ടി ഫൊറോനാ, എഴുപുന്ന, ചേരാനല്ലൂര്‍, വരാപ്പുഴ, വല്ലകം, വാഴക്കാല, തലയോലപ്പറമ്പ്, ആലുവ പെരിയാര്‍ മുഖം, ചേര്‍ത്തല, ഉദയംപേരൂര്‍ കൊച്ചു പള്ളി തുടങ്ങിയ ദേവാലയങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.


പരേതനായ സി.സി. വര്‍ഗ്ഗീസ്, സി.സി.ജോസഫ്, പരേതയായ അമ്മിണി ചാണ്ടി, സി.സി.ഫ്രാന്‍സീസ്, പരേതനായ സി.സി തോമസ്, സി.ഷീബാ ചെറുവള്ളില്‍ (എഫ്.സി.സി.) തുടങ്ങിയവര്‍ സഹോദരങ്ങളാണ്.


സംസ്‌കാര ശുശ്രൂഷകള്‍ നാളെ ശനിയാഴ്ച (13/7/19) രാവിലെ 11 മണിക്ക് ഭവനത്തില്‍ നിന്നും ആരംഭിച്ച് അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ സഹായ മെത്രാന്‍മാരായ മാര്‍ തോമസ് ചക്യാത്ത്, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നീ പിതാക്കന്‍മാരുടെ സഹകാര്‍മികത്വത്തില്‍ നിരവധി വൈദികരുടെയും, സന്യാസിനികളുടെയും അച്ചന്‍ സേവനം അനുഷ്ടിച്ച ഇടവകകളിലെ ജനങ്ങളുടെയും, സ്വന്തം ഇടവകക്കാരുടെയും, ബന്ധുജനങ്ങളുടെയും സാന്നിധ്യത്തില്‍ ആമ്പല്ലൂര്‍ സെന്റ്. ഫ്രാന്‍സീസ് അസ്സീസി ദേവാലയത്തില്‍ നടക്കുന്നതാണ്.


Other News in this category4malayalees Recommends