ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഐ ക്യു ഉള്ളവരുടെ സൊസൈറ്റിയായ മെന്‍സ നടത്തിയ ഐ ക്യു ടെസ്റ്റില്‍ സാധ്യമായ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി മലയാളി ബാലന്‍ ഇവാന്‍ സിജു തോമസ്

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഐ ക്യു ഉള്ളവരുടെ സൊസൈറ്റിയായ മെന്‍സ നടത്തിയ   ഐ ക്യു  ടെസ്റ്റില്‍ സാധ്യമായ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി   മലയാളി ബാലന്‍ ഇവാന്‍ സിജു തോമസ്
കെന്റിലെ ചാത്തമില്‍ താമസിക്കുന്ന സിജു തോമസ് റെനി ദമ്പതിമാരുടെ മകനും ചാത്തമിലെ ന്യൂ ഹൊറൈസണ്‍ ചില്‍ഡ്രന്‍സ് അക്കാഡമിയിലെ വിദ്യാര്‍ത്ഥിയുമായ ഇവാന്‍ സിജു തോമസാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.


ലോകമെമ്പാടുമുള്ള ഉയര്‍ന്ന ഐ ക്യു ഉള്ളവരുടെ സൊസൈറ്റിയായ മെന്‍സയില്‍ അംഗത്വം നേടുന്നതിന് നടത്തിയ cattel B III ടെസ്റ്റിലാണ് ഇവാന്റെ മിന്നുന്ന പ്രകടനം .


സാധ്യമായ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് 162 ആണ് ഇവാന്‍ നേടിയത് .മെന്‍സയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞ സ്‌കോര്‍ 148 ആണ്. മെന്‍സ ടെസ്റ്റില്‍ ഇതുവരെ പങ്കെടുത്തവരില്‍ ഒരു ശതമാനം മാത്രം കൈവരിച്ച സ്‌കോറിനൊപ്പമാണ് ഇവാന്റെ സ്‌കോര്‍. പതിനൊന്ന് വയസ് മാത്രമുള്ള ഇവാന്‍ നേടിയ സ്‌കോര്‍ പ്രസിദ്ധ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹാക്കിങ്‌സിനെക്കാള്‍ 2 പോയിന്റ് കൂടുതല്‍ ആണെന്ന് അറിയുമ്പോഴാണ് ഇവാന്റെ നേട്ടത്തിന്റെ മഹത്വം നാം അറിയുന്നത്.


തന്റെ പഠിത്തത്തോടൊപ്പം വായനയിലും കുങ്ഫുവിലും ഡ്രംമ്മിങ്ങിലും പ്രാവീണ്യം നേടുന്ന ഇവാന്‍ റുബിക്'സ് ക്യൂബ് ഒരു മിനിറ്റിനകം പൂര്‍ത്തീകരിക്കാനും മിടുക്കനാണ്. ഇവാന്റെ പഠിത്തത്തിലും പഠ്യേതര വിഷയങ്ങളിലും ഉള്ള കഴിവിനെക്കുറിച്ചു അറിയാമെങ്കിലും ഈ നേട്ടം പ്രതീഷിച്ചില്ലെന്ന് ഇവാന്റെ മാതാപിതാക്കള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അധ്യാപകര്‍ക്ക് ഇവാന്റെ ഈ വിജയത്തില്‍ അത്ഭുതമൊന്നുമില്ല. ഒരു പുസ്തകം വായിക്കുവാന്‍ കൊടുത്താല്‍ ഒന്നല്ലെങ്കില്‍ രണ്ടു മണിക്കൂറിനകം വായിച്ചു തീര്‍ക്കുന്ന ഇവാനെ കാത്തിരിക്കുന്നത് വലിയ വലിയ വിജങ്ങളാണെന്നു അവര്‍ അഭിപ്രായപ്പെടുന്നു.


ഗണിതശാസ്ത്രം വളരെയേറെ ഇഷ്ടപ്പെടുന്ന ഇവാന് ഗണിത ശാസ്ത്രജ്ഞന്‍ ആകാനാണ് ആഗ്രഹം. തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിന് തുടക്കമെന്ന നിലയില്‍ റോചെസ്റ്ററിലെ മാത്!സ് സ്‌കൂളില്‍ പഠനം തുടരുവാനുള്ള തയാറെടുപ്പിലാണ് ഇവാനും മാതാപിതാക്കളും.


Other News in this category



4malayalees Recommends