ക്യുബെക്കിലേക്ക് ഫാമിലി റീയൂണിഫിക്കേഷനായി കുടിയേറ്റക്കാരുടെ കുടുംബങ്ങള്‍ ഇരട്ടി സമയം കാത്തിരിക്കേണ്ടി വന്നേക്കാം; കാരണം തൊഴിലാളിക്ഷാമം പരിഹരിക്കാന്‍ എക്കണോമിക് ഇമിഗ്രന്റുകളെ കൂടുതലായി കൊണ്ടു വരാനുള്ള ലീഗല്‍റ്റ് സര്‍ക്കാരിന്റെ നീക്കം

ക്യുബെക്കിലേക്ക് ഫാമിലി റീയൂണിഫിക്കേഷനായി കുടിയേറ്റക്കാരുടെ കുടുംബങ്ങള്‍ ഇരട്ടി സമയം കാത്തിരിക്കേണ്ടി വന്നേക്കാം; കാരണം തൊഴിലാളിക്ഷാമം പരിഹരിക്കാന്‍ എക്കണോമിക് ഇമിഗ്രന്റുകളെ കൂടുതലായി കൊണ്ടു വരാനുള്ള ലീഗല്‍റ്റ് സര്‍ക്കാരിന്റെ നീക്കം
വര്‍ഷം തോറും സ്വീകരിക്കുന്ന എക്കണോമിക് ഇമിഗ്രന്റുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ഫാമിലി റീ യൂണിഫിക്കേഷന്‍ വൈകിപ്പിക്കുകയും ചെയ്ത് പ്രവിശ്യയിലെ തൊഴിലാളിക്ഷാമം പരിഹരിക്കാനുളള ക്യുബെക്കിന്റെ നീക്കം രണ്ട് തരത്തിലുള്ള ഇമിഗ്രേഷന്‍ സിസ്റ്റത്തിന് വഴിയൊരുക്കുമെന്ന് മുന്നറിയിപ്പ്.പ്രവിശ്യയുടെ ഈ നീക്കത്തിനെതിരെ ഫെഡറല്‍ ഗവണ്‍മെന്റ് തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പുറമെ ചില ഇമിഗ്രേഷന്‍ വിദഗ്ധരും ഇതിനെക്കുറിച്ച് താക്കീതേകിയിട്ടുണ്ട്.

ഫ്രാന്‍കോയിസ് ലീഗല്‍റ്റ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഫാമിലി റീ യൂണിഫിക്കേഷന്‍ സമയം നിലവിലുളളതിന്റെ ഇരട്ടിയാക്കുകയാണെങ്കില്‍ അത് പ്രവിശ്യയിലെ കുടിയേറ്റക്കാര്‍ക്ക് കുടുംബങ്ങളെ കൊണ്ട് വരുന്നതിന് ഏറെ കാലം കാത്തിരിക്കേണ്ടി വരുമെന്നുറപ്പാണ്.ഈ തരത്തില്‍ ഫാമിലി റീ യൂണിഫിക്കേഷന്‍ ടൈം ഇരട്ടിയാക്കുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി ക്യൂബെക്കിലെ അസോസിയേഷന്‍ ഓഫ് ഇമിഗ്രേഷന്‍ ലോയേര്‍സും മുന്നോട്ട് വന്നിട്ടുണ്ട്.

2019ല്‍ 12,000ത്തില്‍ കുറവ് കുടിയേറ്റക്കാരെ മാത്രമേ സ്വീകരിക്കുകയുള്ളുവെന്നായിരുന്നു കഴിഞ്ഞ വര്‍ഷം അധികാരമേല്‍ക്കുമ്പോള്‍ ലീഗല്‍റ്റ് വെളിപ്പെടുത്തിയിരുന്നത്. ഇതിന് മുമ്പത്തെ ലിബറല്‍ ഗവണ്‍മെന്റ് വര്‍ഷത്തില്‍ സ്വീകരിച്ചിരുന്ന കുടിയേറ്റക്കാരില്‍ നിന്നും 20 ശതമാനം കുറവാണിത്.എന്നാല്‍ വര്‍ഷം തോറും ക്യൂബെക്കിന് സ്വീകരിക്കാവുന്ന എക്കണോമിക് ഇമിഗ്രന്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് സമീപ ആഴ്ചകളിലായി ലീഗല്‍റ്റ് ഫെഡറല്‍ ഗവണ്‍മെന്റിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഫാമിലി റീ യൂണിഫിക്കേഷന്‍ സമയം ഇരട്ടിയാക്കുകയും കൂടുതല്‍ എക്കണോമിക് ഇമിഗ്രന്റുകളെ പ്രവിശ്യയിലേക്ക് കൊണ്ട് വരാനും അദ്ദേഹം പദ്ധതിയിട്ടിരി്ക്കുന്നത്.

Other News in this category



4malayalees Recommends