കോടാലി ഉപയോഗിച്ച് പത്തും പതിനൊന്നും വയസുള്ള കുട്ടികളുടെ തല വെട്ടിമാറ്റി; മൃതദേഹം കണ്ടെത്തിയത് നഗ്നമായ നിലയില്‍; 35കാരന്‍ അറസ്റ്റില്‍

കോടാലി ഉപയോഗിച്ച് പത്തും പതിനൊന്നും വയസുള്ള കുട്ടികളുടെ തല വെട്ടിമാറ്റി; മൃതദേഹം കണ്ടെത്തിയത് നഗ്നമായ നിലയില്‍; 35കാരന്‍ അറസ്റ്റില്‍

11 വയസ്സുള്ള ആണ്‍കുട്ടിയുടെയും 10 വയസ്സുള്ള പെണ്‍കുട്ടിയുടെയും മൃതദേഹം തലയറുത്ത് മാറ്റി, നഗ്നമായ നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ലതേഹാര്‍ ജില്ലയിലാണ് സംഭവം. സമീപത്തുള്ള വീടിന്റെ പരിസരത്ത് കുഴിച്ചിട്ട നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബുധനാഴ്ച മുതല്‍ കാണാതായ കുട്ടികള്‍ക്കു വേണ്ടി നാട്ടുകാരും ബന്ധുക്കളും വ്യാപകമായ തിരച്ചില്‍ നടത്തുന്നതിനിടെ വ്യാഴാഴ്ച കുട്ടികളുടെ കാല്‍ മണ്ണില്‍ നിന്നു പുറത്തു വന്ന നിലയില്‍ കണ്ട അയല്‍വാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. സംഭവത്തില്‍ 35 കാരനെ അറസ്റ്റ് ചെയ്തതായി ലതേഹാര്‍ പൊലീസ് അറിയിച്ചു.

പ്രതി വീട്ടില്‍ തന്നെ ചെറിയ ഒരു കട നടത്തിയിരുന്നു. ബുധനാഴ്ച രാത്രി കടയിലെത്തിയ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ഇയാള്‍ ശ്രമിക്കുകയും ഇതിനിടെ ആകസ്മികമായി അവിടെയെത്തിയ ആണ്‍കുട്ടിയെയും വകവരുത്തുകയായിരുന്നു. തന്റെ വീടിന്റെ അകത്തേക്ക് ഇരുവരെയും വലിച്ചിഴച്ച് കൊണ്ടു പോയതിനു ശേഷം കോടാലി ഉപയോഗിച്ച് തല വെട്ടിമാറ്റുകയായിരുന്നു. ആയുധം പ്രതിയില്‍ നിന്ന് പിടിച്ചെടുത്തായി പൊലീസ് അറിയിച്ചു.

നരബലിക്കു വേണ്ടിയാണ് കുട്ടികളെ കൊലപ്പെടുത്തിയെന്നാണ് തുടക്കത്തില്‍ പൊലീസ് സംശയിച്ചിരുന്നുവെങ്കിലും വൈകാതെ അത് തെറ്റെന്ന് തെളിഞ്ഞു. 2009 ല്‍ അമ്മാവനെയും ഭാര്യാ സഹോദരനെയും കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് പ്രതി ക്രൂരമായ കൊലപാതകം നടത്തിയതെന്നു പൊലീസ് പറഞ്ഞു.

Other News in this category4malayalees Recommends