മരിച്ച സ്ത്രീയുടെ ഗര്‍ഭപാത്രം സ്വീകരിച്ച യുവതിയ്ക്ക് കുഞ്ഞ് ജനിച്ചു

മരിച്ച സ്ത്രീയുടെ ഗര്‍ഭപാത്രം സ്വീകരിച്ച യുവതിയ്ക്ക് കുഞ്ഞ് ജനിച്ചു
മരിച്ച സ്ത്രീയുടെ ഗര്‍ഭപാത്രം സ്വീകരിച്ച യുവതി കുഞ്ഞിന് ജന്മം നല്‍കി. അമേരിക്കയിലെ ക്ലീവാലാന്റിലാണ് മെഡിക്കല്‍ രംഗത്ത് വിപ്ലവകരമായ ചികിത്സ വിജയിച്ചത്. ആശുപത്രിയുടെ വെബ്‌സൈറ്റിലൂടെയാണ് വിവരം പുറത്ത് വിട്ടത്.

ജന്മനാ ഗര്‍ഭപാത്രമില്ലാതിരുന്ന 30 കാരിക്കാണ് മരണമടഞ്ഞ യുവതിയുടെ ഗര്‍ഭപാത്രം വെച്ചുപിടിച്ചത്. ഏകദേശം 15 മാസം നീണ്ട ദീര്‍ഘമായ ചികിത്സയിലൂടെയാണ് മരണമടഞ്ഞ യുവതിയുടെ ഗര്‍ഭപാത്രത്തിലൂടെ യുവതി ഗര്‍ഭം ധരിച്ച് കുഞ്ഞിന് ജന്മം നല്‍കിയത്.

ലോകത്തില്‍ രണ്ടാം തവണയാണ് ഇങ്ങനെ. 2017ല്‍ ബ്രസീലിലാണ് 32 കാരിയായ സ്ത്രീയ്ക്ക് മരണമടഞ്ഞ 45 കാരിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും കുഞ്ഞ് ജനിച്ചത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും താമസിയാതെ ആശുപത്രി വിടാനാകുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Other News in this category4malayalees Recommends