കാനഡയിലേക്ക് വിദേശത്ത് നിന്നും അഗ്രി-ഫുഡ് വര്‍ക്കര്‍മാരെ കൊണ്ടു വരാന്‍ മൂന്ന് വര്‍ഷത്തെ പെര്‍മനന്റ് റെസിഡന്‍സ് പൈലറ്റ്; വിദേശികള്‍ക്ക് കാനഡയിലെ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് അഗ്രി-ഫുഡ്‌സ് ഇന്റസ്ട്രിയില്‍ ജോബ് ഓഫറുണ്ടെങ്കില്‍ അപേക്ഷിക്കാം

കാനഡയിലേക്ക് വിദേശത്ത് നിന്നും അഗ്രി-ഫുഡ് വര്‍ക്കര്‍മാരെ കൊണ്ടു വരാന്‍ മൂന്ന് വര്‍ഷത്തെ പെര്‍മനന്റ് റെസിഡന്‍സ് പൈലറ്റ്;  വിദേശികള്‍ക്ക് കാനഡയിലെ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് അഗ്രി-ഫുഡ്‌സ് ഇന്റസ്ട്രിയില്‍ ജോബ് ഓഫറുണ്ടെങ്കില്‍ അപേക്ഷിക്കാം
അര്‍ഹരമായ അഗ്രി-ഫുഡ് വര്‍ക്കര്‍മാര്‍ക്ക് മൂന്ന് വര്‍ഷത്തെ പെര്‍മനന്റ് റെസിഡന്‍സ് പൈലറ്റ ്കാനഡ പ്രഖ്യാപിച്ചു.പുതിയ ഈ ഇമിഗ്രേഷന്‍ പൈലറ്റിലേക്ക് എങ്ങനെ അപേക്ഷിക്കാം എന്നത് പോലുള്ള കാര്യങ്ങള്‍ 2020ന്റെ തുടക്കത്തില്‍ ലഭ്യമാകുമെന്നാണ് ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ അഥവാ ഐആര്‍സിസി വെളിപ്പെടുത്തുന്നു.പരിചയസമ്പന്നരും നോണ്‍-സീസണല്‍ ഫോറിന്‍ വര്‍ക്കര്‍മാരുമായവരും കാനഡയിലെ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് അഗ്രി-ഫുഡ്‌സ് ഇന്റസ്ട്രിയില്‍ ജോബ് ഓഫറുകളുള്ളവരുമായവരെ ഇവിടെ നിലനിര്‍ത്തുന്നതിന് ഈ മൂന്ന് വര്‍ഷത്തെ അഗ്രി-ഫുഡ് ഇമിഗ്രേഷന്‍ പൈലറ്റ് സഹായിക്കും.

2018ല്‍ ഈ ഇന്റസ്ട്രി 66.2 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന റെക്കോര്‍ഡ് കയറ്റുമതിയാണ് നടത്തിയിരിക്കുന്നതെന്നാണ് കനേഡിയന്‍ ഗവണ്‍മെന്റ് പറയുന്നത്. ഈ ഇന്റസ്ട്രി രാജ്യത്തെ എട്ടിലൊന്ന് ജോലികളെ പിന്തുണക്കുന്നുമുണ്ട്.എന്നാല്‍ മീറ്റ് പ്രൊസസിംഗ്, മഷ്‌റൂം പ്രൊഡക്ഷന്‍ പോലുള്ള ഈ ഇന്റസ്ട്രിയിലെ പ്രധാന മേഖലകള്‍ക്ക് കഴിവുറ്റ പുതിയ തൊഴിലാളികളെ കണ്ടെത്തുന്നതിന് തടസങ്ങള്‍ നേരിടുന്നുവെന്നും അത് പരിഹരിക്കാനാണ് അര്‍ഹരമായ അഗ്രി-ഫുഡ് വര്‍ക്കര്‍മാര്‍ക്ക് മൂന്ന് വര്‍ഷത്തെ പെര്‍മനന്റ് റെസിഡന്‍സ് പൈലറ്റ ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

നിലവില്‍ മൈഗ്രന്റ് ഫാം വര്‍ക്കര്‍മാര്‍ കാനഡയിലേക്ക് വരുന്നത് ടെംപററി ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാമിലൂടെയാണ്.ഇതിലൂടെയെത്തുന്ന സീസണര്‍ അഗ്രികര്‍ച്ചറല്‍ വര്‍ക്കര്‍മാര്‍ക്ക് പരിമിതമായ കാലത്തേക്കുള്ള വര്‍ക്ക് പെര്‍മിറ്റുകള്‍ മാത്രമേ ലഭ്യമാകുന്നുള്ളൂ. ഇവര്‍ക്ക് പെര്‍മനന്റ് റെഡിസന്‍സിക്കായി ഇതിലൂടെ ഒരിക്കലും പാത്ത് വേ ലഭിക്കുന്നുമില്ല. മീറ്റ് പ്രൊസസിംഗില്‍ പെട്ട റീട്ടെയില്‍ ബച്ചര്‍, ഇന്റസ്ട്രിയല്‍ ബച്ചര്‍, ഫുഡ് പ്രൊസസിംഗ് ലേബറര്‍ തുടങ്ങിയ തൊഴിലുകള്‍ പുതിയ അഗ്രി-ഫുഡ് ഇമിഗ്രേഷന്‍ പൈലറ്റിന് കീഴില്‍ വരുന്നു. ഇയര്‍ റൗണ്ട് മഷ്‌റൂം പ്രോഡക്ഷന്‍, ഗ്രീന്‍ഹൗസ് കോര്‍പ് പ്രോഡക്ഷന്‍ എന്നിവയ്ക്കുള്ള ഹാര്‍വെസ്റ്റിംഗ് ലേബറര്‍,ഇയര്‍ റൗണ്ട് മഷ്‌റൂം പ്രോഡക്ഷന്‍, ഗ്രീന്‍ഹൗസ് കോര്‍പ് പ്രോഡക്ഷന്‍ അല്ലെങ്കില്‍ ലൈവ് സ്റ്റോക്ക് റെയ്‌സിംഗ് എന്നിവയ്ക്കുള്ള ജനറല്‍ ഫാം വര്‍ക്കര്‍,, മീറ്റ് പ്രൊസസിംഗ്, ഇയര്‍ റൗണ്ട് മഷ്‌റൂം പ്രൊഡക്ഷന്‍, ഗ്രീന്‍ഹൗസ് ക്രോപ് പ്രൊഡക്ഷന്‍ അല്ലെങ്കില്‍ ലൈവ് സ്റ്റോക്ക് റൈസിംഗ് എന്നിവയ്ക്കുള്ള ഫാം സൂപ്പര്‍ വൈസറും സ്‌പെഷ്യലൈസ്ഡ് ലൈവ് സ്റ്റോക്ക് വര്‍ക്കറും എന്നിവയും പുതിയ പൈലറ്റിന് കീഴില്‍ വരുന്നു.

Other News in this category



4malayalees Recommends