കനേഡിയന്‍ മലയാളീ സംവിധായകന്റെ സിനിമ രമേശന്‍ ഒരു പേരല്ല ജൂലൈ അഞ്ചിന് റിലീസാകുന്നു.

കനേഡിയന്‍ മലയാളീ സംവിധായകന്റെ സിനിമ രമേശന്‍ ഒരു പേരല്ല ജൂലൈ അഞ്ചിന് റിലീസാകുന്നു.

എഡ്മണ്‍റ്റോണ്‍: കാനഡയിലെ എഡ്മണ്‍ട നിവാസിയായ സുജിത്വി ഘ്‌നേശ്വര്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന രമേശന്‍ ഒരു പേരല്ല എന്ന സിനിമ ജൂലൈ 19ന് റിലീസ് ആകുകയാണ്. ഇന്ത്യയുടെസ്വതന്ത്ര ദിനത്തില്‍ ഒരു കാര്‍ ഡ്രൈവര്‍ക്കു സംഭവിക്കുന്ന കാര്യങ്ങളുടെ വെളിച്ചത്തില്‍, രാജ്യത്തെ നിയമ വ്യവസ്ഥയുടെ ഭീകരതകള്‍ വരച്ചുകാട്ടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മണികണ്ഠന്‍ പട്ടാമ്പി, ദിവ്യദര്‍ശന്‍, രാജേഷ് ശര്‍മ്മ, സുരേഷ് പ്രേം എന്നിവരാണ് മുഖ്യവേഷങ്ങള്‍ ചെയ്യുന്നത്. സിനിമ നടന്‍ മുകേഷ് ആദ്യമായി സിനിമക്കായി ഇ ചിത്രത്തില്‍പാടുന്നു. എഡ്മിന്റണില്‍ വെച്ച് നടന്ന ഇന്ത്യ ഫിലിം ഫെസ്റ്റിവല്‍ ഓഫ്ആല്‍ബെര്‍ട്ടയില്‍ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് സുജിത് കരസ്ഥമാക്കി. പരമ്പരാഗത തിരക്കഥ ശൈലിയില്‍ നിന്ന് വ്യത്യസ്!തമായി,



ഓരോ സീനും ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ ഇമ്പ്രോവൈസ് ചെയ്തു ആണ് സിനിമ സംവിധനം ചെയ്തത. സുനില്‍ പ്രേം ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജമിനി ഉണ്ണികൃഷ്ണന്‍ സംഗീതവും, പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംഗ്: അര്‍ജുന്‍ മേനോന്‍ നിര്‍വഹിച്ചിരിക്കുന്നു. കലാ സംവിധാനം : ജ്യോതിഷ് ശങ്കര്‍,നിശ്ചല ഛായാഗ്രഹണം ബോണി പണിക്കര്‍, ഗ്രാഫിക്‌സ് അശോക് സി.കെ. സ്‌കൂള്‍ ഓഫ് ഡ്രാമ യിലെ ഒരു കൂട്ടം കലാകാരന്‍മാര്‍ ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തുകയാണ്.

തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും അഭിനയത്തില്‍ ബിരുദാനധര ബിരുദം കഴിഞ്ഞിറങ്ങിയ സുജിത് നിരവധി നാടകങ്ങളില്‍ അഭിനയിക്കുകയും നാടകങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തീട്ടുണ്ട്. ഏഴു വ്യത്യസ്ത കഥാപാത്രങ്ങളെ വേദിയില്‍ അവതരിപ്പിച്ച അദ്ദേഹത്തിന്റെ ഇമ്മിഗ്രന്റ് എന്ന നാടകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

കേരളത്തിലെ പല ചാനലുകളിലും പ്രവര്‍ത്തിച്ചീട്ടുള്ള അദ്ദേഹം, നിരവധി സീരിയല്‍ ടെലിഫിലിമുകള്‍ക്കുമായതും പ്രവര്‍ത്തിച്ചീട്ടുണ്ട്. കഴിഞ്ഞ കുറെ വര്ഷങ്ങളായി കുടുംബസമേതം എഡ്മണ്‍ടോണില്‍ താമസിക്കുന്ന അദ്ദേഹം,

സിനിമയുടെ പ്രവര്‍ത്തികളുമായി കുറെ മാസങ്ങളായി കേരളത്തിലാണ്.


Other News in this category



4malayalees Recommends