യുഎസില്‍ അണ്‍ഡോക്യുമെന്റഡ് കുടിയേറ്റക്കാരെ കുടുക്കാന്‍ ഹൈടെക് വഴി; മോട്ടോറിസ്റ്റുകളുടെ ലൈസന്‍സ് ചെക്ക് ചെയ്യാന്‍ ഫേഷ്യല്‍ റെക്കഗ്നീഷ്യന്‍ സാങ്കേതികവിദ്യ; ലക്ഷ്യം രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പഴുതടച്ച പരിശോധന

യുഎസില്‍ അണ്‍ഡോക്യുമെന്റഡ് കുടിയേറ്റക്കാരെ കുടുക്കാന്‍ ഹൈടെക് വഴി; മോട്ടോറിസ്റ്റുകളുടെ ലൈസന്‍സ് ചെക്ക് ചെയ്യാന്‍ ഫേഷ്യല്‍ റെക്കഗ്നീഷ്യന്‍ സാങ്കേതികവിദ്യ; ലക്ഷ്യം രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പഴുതടച്ച പരിശോധന

യുഎസിലെ അണ്‍ഡോക്യുമെന്റഡ് കുടിയേറ്റക്കാരെ കുടുക്കാന്‍ ഹൈടെക് വഴിയുമായി എഫ്ബിഐയും ഐസിഇയും രംഗത്തുണ്ടെന്ന് പ്രത്യേകം ഓര്‍ക്കുക. ഇതിനായി ഇത്തരക്കാരുടെ ലൈസന്‍സുകള്‍ പരിശോധിക്കുന്നതിനായി ഫേഷ്യല്‍ റെക്കഗ്നീഷ്യന്‍ ടെക്‌നോളജിയെയാണ് പ്രയോജനപ്പെടുത്തുന്നത്. രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് നല്‍കിയിരിക്കുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ പരിശോധിക്കുകയാണ് ഇതിലൂടെ അനുവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായി എഫ്ബിഐയും ഐസിഇയും മില്യണ്‍ കണക്കിന് ലൈസന്‍സുകളാണ് 2014നും 2017നും ഇടയില്‍ സ്‌കാന്‍ ചെയ്ത് പരിശോധിച്ചിരിക്കുന്നത്.


ലൈസന്‍സ് ഓണര്‍മാരുടെ അറിവില്ലാതെയാണ് ഇത്തരം പരിശോധനകള്‍ നടത്തിയിരിക്കുന്നത്. ഇത്തരം പരിശോധനകളുടെ രേഖകള്‍ ജോര്‍ജ്ടൗണ്‍ ലോ റിസര്‍ച്ചര്‍മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത് വാഷിംഗ്ടണ്‍ പോസ്റ്റിന് കൈമാറുകയും ചെയ്തിരുന്നു.രണ്ട് ഏജന്‍സികള്‍ക്കും ഇത് സംബന്ധിച്ച രേഖകള്‍ ആക്സസ് ചെയ്യുന്നതിന് ഡിഎംവി ഓഫീസുകള്‍ നേരിട്ട് അനുവാദം നല്‍കിയിരുന്നു. ഇത് സ്റ്റേറ്റ് ലെജിസ്ലേറ്റര്‍മാര്‍ മുഖേനയല്ലാതെയാണ് നല്‍കിയിരിക്കുന്നത്.


സെക്യൂരിറ്റി ഉറപ്പ് വരുത്തുന്നതിനായി ഐസിഇ ഏജന്റുമാര്‍ ഇതാദ്യമായിട്ടാണ് ഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ സ്‌കാന്‍ ചെയ്യുന്നതിനായി ഫേഷ്യല്‍ റെക്കഗ്‌നിഷ്യന്‍ ടെക്നോളജി ഉപയോഗിക്കുന്നതിനെ കുറിച്ച് വെളിപ്പെട്ടിരിക്കുന്നത്.ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ, എന്നിവയടക്കമുള്ള ചില സ്റ്റേറ്റുകള്‍ രേഖകളില്ലാത്ത കുടിയേററക്കാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സുകള്‍ ലഭ്യമാക്കുന്നുണ്ട്. ഇത് പ്രകാരം ഈ സ്റ്റേറ്റുകളിലെ താമസക്കാരാണെന്നും ഡ്രൈവിംഗ് ടെസ്റ്റ് പാസായെന്നും തെളിവ് നല്‍കിയാല്‍ ഇവര്‍ക്ക് ലൈസന്‍സുകള്‍ പ്രദാനം ചെയ്യുന്നുണ്ട്.

Other News in this category4malayalees Recommends