പോസ്റ്റല്‍ പിക്‌നിക് വിജയകരമായി

പോസ്റ്റല്‍ പിക്‌നിക് വിജയകരമായി
ചിക്കാഗോ ; ചിക്കാഗോയിലെയും പരിസരപ്രദേശങ്ങളിലെയും പോസ്റ്റല്‍ പ്ലാന്റുകളിലും ഓഫീസുകളിലും ജോലിചെയ്യുന്ന പോസ്റ്റല്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി നടത്തപ്പെട്ട പോസ്റ്റല്‍ പിക്‌നിക് വിജയകരമായി . ഫ്രോണ്ടിയര്‍ പാര്‍ക്കില്‍ വച്ച് നടത്തപ്പെട്ട പിക്‌നിക്കില്‍ നിരവധി കുടുംബങ്ങള്‍ പങ്കുചേര്‍ന്നു.


വിവിധ പ്രായക്കാര്‍ക്കായി ഗെയിമുകളും സ്‌പോര്‍ട്‌സും നടത്തപ്പെട്ടു . ജോര്‍ജ് പുല്ലാപ്പള്ളി , മനോജ് അച്ചേട്ട് , ആഷ്‌ലി ജോര്‍ജ്, സണ്ണി ജോണ്‍, ആനീസ് സണ്ണി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പിക്‌നിക്കിന് നേതൃത്വം കൊടുത്തത്. അടുത്ത വര്‍ഷത്തെ കമ്മറ്റി ഭാരവാഹികളായി സണ്ണി ജോണ്‍, ആഷ്‌ലി ജോര്‍ജ്, നിമ്മി സാജന്‍, സിബു മാത്യു, തോമസ് മാത്യു എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു

Other News in this category



4malayalees Recommends