നാലാമത് ഇന്‍ഡ്യാ ഡേ പരേഡും കള്‍ച്ചറല്‍ മേളയും ക്യൂന്‍സില്‍

നാലാമത്  ഇന്‍ഡ്യാ ഡേ പരേഡും കള്‍ച്ചറല്‍  മേളയും ക്യൂന്‍സില്‍
ന്യൂയോര്‍ക്ക് : ഫ്‌ളോറല്‍ പാര്‍ക്ക്, ബെല്‍റോസ് ഇന്‍ഡ്യന്‍ മര്‍ച്ചന്റ് അസോസിയേഷന്റെ (FBIMA) നേതൃത്വത്തില്‍ നടത്തിവരാറുള്ള ന്യൂ യോര്‍ക്കിലെ ഏറ്റവും വലിയ ഇന്‍ഡ്യ ഡേ പരേഡിന്റെയും കള്‍ച്ചറല്‍ മേളയുടെയും കര്‍ട്ടന്‍ റെയിസര്‍ സെറിമണി കഴിഞ്ഞ ജൂലൈ പതിനൊന്നാം തീയതി ക്യുന്‍സിലെ സന്തൂര്‍ റെസ്റ്റോറന്റില്‍ വച്ച് പ്രൗഡഗംഭീരമായി നടത്തുകയുണ്ടായി.


ക്യൂന്‍സിലും , നാസോ കൗണ്ടിയിലും മറ്റു സമീപ പ്രദേശത്തും ഉള്ളതുമായ ഏതാണ്ട് മുപ്പത്തഞ്ചില്‍ അധികം അസോസിയേഷനുകള്‍ ഒത്തു ചേര്‍ന്ന് നടത്തപ്പെടുന്ന ഈ നാലാമത് ഇന്‍ഡ്യ ഡേ പരേഡില്‍ ഏതാണ്ട് 10,000 ത്തില്‍ അധികം ആളുകള്‍ എത്തി ചേരും എന്ന് സംഘാടകര്‍ അറിയിച്ചു. ഓഗസ്റ്റ് പതിനൊന്നാം തീയതി ഉച്ചക്ക് ഒരു മണിയോടുകൂടി ക്യൂന്‍സിലുള്ള ഹില്‍ സൈഡ് അവന്യൂവിലെ 263 മത്തെ സ്ട്രീറ്റില്‍ നിന്നും ആരംഭിക്കുന്ന ഈ പരേഡില്‍ കൗണ്ടിയുടെയും സിറ്റി ഹാളിലെയും എക്‌സിക്യൂട്ടീവുകളും അതുപോലെ ഗവര്‍ണറുടെ ഓഫീസില്‍ നിന്നും പോലീസ് ഡിപ്പാര്‍ട്ടുമെന്റ്റില്‍ നിന്നും ഉള്ളവരും സഹകരിക്കുന്നതുമായിരിക്കും.


നാല് മണിയോടുകൂടി ഹില്‍ സൈഡ് അവന്യൂവിലെ 236 ാ മത്തെ സ്ട്രീറ്റില്‍ എത്തിച്ചേര്‍ന്നു ആരംഭിക്കുന്ന പബ്ലിക്ക് മീറ്റിംഗില്‍ ഇന്‍ഡ്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നും പ്രത്യേകിച്ചു ബോളിവുഡിലെയും മോളിവുഡിലെയും പ്രമുഖരായ താരങ്ങളും, സാമൂഹിക സാംസ്‌ക്കാരിക നായകന്മാരും രാഷ്ട്രീയ നേതാക്കന്മാരും, മറ്റു പ്രമുഖരായ ആളുകളും പങ്കെടുക്കുന്നതുമായിരിക്കും . തുടര്‍ന്ന് വിവിധ തരം കള്‍ച്ചറല്‍ പ്രോഗ്രാമും ഉണ്ടായിരിക്കുന്നതുമാണ്


കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : കൃപാല്‍ സിംഗ് 917 660 8000,സുബാഷ് കപാഡിയ 917 757 1303. കോശി തോമസ് 347 867 1200. ജെയിസണ്‍ ജോസഫ് 917 868 6960


ഈ പരിപാടിയുടെ വീടിയോയും ഫോട്ടോയും കാണാന്‍ : www.solidactionstudio.com


https://youtu.be/6OWPuzgMV0

https://youtu.be/wDKGpkTmg8


ഫിലിപ്പ് മാരേട്ട് അറിയിച്ചതാണിത്.



Other News in this category



4malayalees Recommends