പ്രകൃതിവിരുദ്ധ പീഡനം എതിര്‍ത്തു ; 12 കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി ; സംഭവം മുസാഫര്‍പൂരില്‍

പ്രകൃതിവിരുദ്ധ പീഡനം എതിര്‍ത്തു ; 12 കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി ; സംഭവം മുസാഫര്‍പൂരില്‍
12 വയസുകാരനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി. പ്രകൃതി വിരുദ്ധ പീഡനം എതിര്‍ത്തതിനെ തുടര്‍ന്നാണ് ക്രൂരത. യുപിയിലെ മുസാഫര്‍പൂര്‍ ജില്ലയിലാണ് സംഭവം. 19-20 വയസ്സുള്ളവരാണ് പ്രതികള്‍. കൊല്ലപ്പെട്ട കുട്ടിയുടെ സുഹൃത്തുക്കളാണ് ഇവര്‍ രണ്ട് പേരും.

ജൂണ്‍ 26നാണ് കുട്ടിയുടെ മൃതദേഹം കരിമ്പിന്‍ തോട്ടത്തില്‍ നിന്നും കണ്ടെത്തിയത്. പ്രതികള്‍ക്കൊപ്പം പുറത്തുപോയ 12 കാരന്‍ വീട്ടില്‍ തിരിച്ചുവന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് സുഹൃത്തുക്കളെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തുവന്നത്.

ഞായറാഴ്ച ചര്‍ത്തവാള്‍ നഗരത്തില്‍ നിന്ന് പ്രതികളെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. 12 കാരന്‍ പ്രകൃതിവിരുദ്ധ പീഡനം എതിര്‍ത്തതോടെ തങ്ങള്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികള്‍ പോലീസില്‍ മൊഴി നല്‍കി.

Other News in this category4malayalees Recommends