ഒന്റാറിയോ ആദ്യത്തെ ടെക്‌ഡ്രോ ജൂലൈ 12ന് നടത്തി; 1623 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷന്‍ അയച്ചു; ലക്ഷ്യം ടെക് മേഖലയിലെ ഒഴിവുകള്‍ നികത്തല്‍; പ്രവൃത്തി പരിയമുള്ളവര്‍ക്ക് അവസരം; സിആര്‍എസ് സ്‌കോര്‍ 439 മുതല്‍ 459 വരെ

ഒന്റാറിയോ ആദ്യത്തെ ടെക്‌ഡ്രോ ജൂലൈ 12ന് നടത്തി; 1623 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷന്‍ അയച്ചു; ലക്ഷ്യം ടെക് മേഖലയിലെ ഒഴിവുകള്‍ നികത്തല്‍; പ്രവൃത്തി പരിയമുള്ളവര്‍ക്ക് അവസരം; സിആര്‍എസ് സ്‌കോര്‍ 439 മുതല്‍ 459 വരെ
ഒന്റാറിയോ അതിന്റെ ആദ്യത്തെ ടെക്‌ഡ്രോ ജൂലൈ 12ന് നടത്തി. ഇതിലൂടെ 1623 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇന്‍വിറ്റേഷന്‍ അയച്ചിരിക്കുന്നത്. കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കുന്നതിനായ അര്‍ഹമായ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കാണ് ഇന്‍വിറ്റേഷന്‍ അയച്ചിരിക്കുന്നത്. ഈ ഡ്രോയിലൂടെ ഇന്‍വിറ്റേഷന്‍ ലഭിച്ചിരിക്കുന്നവരുടെ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം (സിആര്‍എസ്) സ്‌കോര്‍ 439 മുതല്‍ 459 വരെ യാണ്.

2018 ജൂലൈ 12നു 2019 ജൂലൈ 12നും ഇടയില്‍ തങ്ങളുടെ എക്‌സ്പ്രസ് എന്‍ട്രി പ്രൊഫൈലുകള്‍ ക്രിയേറ്റ് ചെയ്തവര്‍ക്കാണ് ഇന്‍വിറ്റേഷന്‍ ലഭിച്ചിരിക്കുന്നത്. പ്രവിശ്യയിലെ ടെക് സെക്ടറില്‍ വര്‍ധിച്ച് വരുന്ന തൊഴിലാളികളുടെ ഒഴിവുകള്‍ നികത്തുന്നതിനായി ടെക് ഡ്രോകള്‍ നടത്താനൊരുങ്ങുന്നുവെന്ന് ഒന്റാറിയോ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാം (ഒഐഎന്‍പി) ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.കാനഡയിലെ പ്രധാനപ്പെട്ട ടെക് ഹബുകളുടെ ആസ്ഥാനമാണ് ഒന്റാറിയോ. ടൊറന്റോ, ഒട്ടാവ, വാട്ടര്‍ലൂ എന്നിവിടങ്ങളിലാണിവയില്‍ ഭൂരിഭാഗവും നിലകൊള്ളുന്നത്.

2017ല്‍ സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയ പ്രദാനം ചെയ്തതില്‍ കൂടുതല്‍ ടെക് ജോബുകള്‍ ടൊറന്റോയിലെ ടെക് കമ്പനികള്‍ പ്രദാനം ചെയ്തിരുന്നു. ടെക് ഡ്രോ ഇന്‍വിറ്റേഷന്‍ ലഭിക്കുന്നതിനായി ആദ്യം ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ് അല്ലെങ്കില്‍ കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് എന്നിവയ്ക്ക് കീഴില്‍ ഒരു പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്തിരിക്കണം. ഇവയെ മാനേജ്‌ചെയ്യുന്നത് ഫെഡറല്‍ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റമാണ്.

Other News in this category



4malayalees Recommends