യുഎസ്-മെക്‌സിക്കന്‍ അതിര്‍ത്തിയിലൂടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് അസൈലം നിഷേധിച്ച് യുഎസിന്റെ പുതിയ കുടിയേറ്റ നിയമം; ആദ്യമെത്തുന്ന രാജ്യത്ത് അസൈലത്തിന് അപേക്ഷിക്കാത്തവര്‍ക്ക് യുഎസിലും അപേക്ഷിക്കാനാവില്ല

യുഎസ്-മെക്‌സിക്കന്‍ അതിര്‍ത്തിയിലൂടെ  വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് അസൈലം നിഷേധിച്ച് യുഎസിന്റെ പുതിയ കുടിയേറ്റ നിയമം; ആദ്യമെത്തുന്ന രാജ്യത്ത് അസൈലത്തിന് അപേക്ഷിക്കാത്തവര്‍ക്ക് യുഎസിലും അപേക്ഷിക്കാനാവില്ല
യുഎസ്-മെക്‌സിക്കന്‍ അതിര്‍ത്തിയിലൂടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ നിയന്ത്രണമില്ലാത്ത കുത്തിയൊഴുക്കിന് അറുതി വരുത്തുന്നതിനായി ട്രംപ് ഭരണകൂടം കടുത്ത നടപടികളുമായി മുന്നോട്ട് വന്നു. ഇത് പ്രകാരം യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലൂടെ യുഎസിലേക്ക് എത്തുന്ന മിക്കവാറും എല്ലാ കുടിയേറ്റക്കാര്‍ക്കും അസൈലം സുരക്ഷയേകുന്നത് അവസാനിപ്പിക്കുന്നതിനായി പുതിയ കടുത്ത കുടിയേറ്റ നിയമങ്ങളാണ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച യുഎസിലെയും അന്താരാഷ്ട്ര തലത്തിലുള്ളതുമായി നിയമങ്ങള്‍ ലംഘിച്ചെത്തുന്നവരെയാണിത് ബാധിക്കാന്‍ പോകുന്നത്.പുതിയ നിയമം അനുസരിച്ച് യുഎസിലേക്കുള്ള യാത്രാ മധ്യേ അവര്‍ ആദ്യമെത്തിച്ചേരുന്ന രാജ്യത്ത് അസൈലത്തിന് അപേക്ഷിക്കാത്തവര്‍ക്ക് യുഎസില്‍ അസൈലം നല്‍കേണ്ടതില്ലെന്നാണ് പുതിയ നിയമം നിഷ്‌കര്‍ഷിക്കുന്നത്. മുതിര്‍ന്നവരുടെ അകമ്പടിയില്ലാതെ എത്തുന്ന കുട്ടികള്‍ക്കും ഈ നിയമം ബാധകമാണ്.

ഇത് പ്രകാരം മറ്റേതെങ്കിലും രാജ്യത്ത് അവര്‍ സമര്‍പ്പിച്ചിരിക്കുന്ന അസൈലം അപേക്ഷ തള്ളിക്കളയുന്ന സാഹചര്യത്തില്‍ മാത്രമേ അവര്‍ക്ക് യുഎസില്‍ അസൈലത്തിന് അപേക്ഷിക്കുന്നതിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ. മെക്‌സിക്കോയിലൂടെ യുഎസിലേക്കെത്തുന്ന ഭൂരിഭാഗം കുടിയേറ്റക്കാരെയും പുതിയ നിയമം കടുത്തരീതിയില്‍ ബാധിക്കുമെന്നുറപ്പാണ്. ഇവരില്‍ മിക്കവരും ഗ്വാട്ടിമാല, ഹോണ്ടുറാസ്, എല്‍ സാല്‍വദോര്‍, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമെത്തുന്നവരാണ്.ഹെയ്തി, ക്യൂബ, എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന കുടിയേറ്റക്കാരും വര്‍ധിച്ച് വരുന്ന അവസ്ഥയാണുള്ളത്.ഇവരെയും പുതിയ കുടിയേറ്റ നിയമം കടുത്ത രീതിയില്‍ ബാധിക്കുമെന്നുറപ്പാണ്.

Other News in this category4malayalees Recommends