ഓസ്‌ട്രേലിയയിലേക്കുള്ള സബ്ക്ലാസ് 489 വിസ റദ്ദാക്കുന്നു; പകരം നവംബര്‍ 16ന് സബ്ക്ലാസ് 491 വിസ വരുന്നു; സബ്ക്ലാസ് 489 വിസക്ക് ഇന്‍വിറ്റേഷന്‍ സെപ്റ്റംബര്‍ പത്ത് വരെ മാത്രം

ഓസ്‌ട്രേലിയയിലേക്കുള്ള സബ്ക്ലാസ് 489  വിസ റദ്ദാക്കുന്നു; പകരം നവംബര്‍ 16ന് സബ്ക്ലാസ് 491 വിസ വരുന്നു;  സബ്ക്ലാസ് 489  വിസക്ക് ഇന്‍വിറ്റേഷന്‍ സെപ്റ്റംബര്‍ പത്ത് വരെ മാത്രം
ഓസ്‌ട്രേലിയയിലേക്കുള്ള സബ്ക്ലാസ് 489 (സ്‌കില്‍ഡ് റീജിയണല്‍ പ്രൊവിഷണല്‍) വിസ അടുത്ത് തന്നെ റദ്ദാക്കുമെന്നും ഇതിന് പകരം സബ്ക്ലാസ് 491 വിസ നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. സബ്ക്ലാസ് 491 വിസ ഈ വര്‍ഷം നവംബര്‍ 16ലാണ് നിലവില്‍ വരുന്നത്. സബ്ക്ലാസ് 489 വിസക്കുള്ള ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്യുന്ന അവസാന തീയതി ഈ വര്‍ഷം സെപ്റ്റംബര്‍ പത്തായിരിക്കും. സബ്ക്ലാസ് 489 വിസക്ക് രണ്ട് കാറ്റഗറികളാണുള്ളത്.

1-ഓസ്‌ട്രേലിയയിലെ ബൈ സ്റ്റേറ്റ് അല്ലെങ്കില്‍ ടെറിട്ടെറി സ്‌പോണ്‍സര്‍ഷിപ്പേകുന്നത്. 2- ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന അര്‍ഹതയുളള കുടുംബാംഗം സ്‌പോണ്‍സര്‍ ചെയ്യുന്ന വിസ എന്നിവയാണീ കാറ്റഗറികള്‍. മുകളില്‍ പ്രതിപാദിച്ച സെപ്റ്റംബര്‍ 10 എന്ന അവസാന തിയതി ഈ രണ്ട് കാറ്റഗറികള്‍ക്കും ബാധകമാണ്. അതായത് ഈ തിയതി വരെ മാത്രമേ സബ്ക്ലാസ് 489 വിസക്കുള്ള എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ.

എന്നാല്‍ ഇന്‍വിറ്റേഷന്‍ ലഭിച്ചവര്‍ക്ക് സബ്ക്ലാസ് 489 വിസക്ക് അപേക്ഷ നല്‍കാന്‍ നവംബര്‍ 15 വരെ സമയം ലഭിക്കുമെന്നുമോര്‍ക്കുക. വിസ സബ്മിഷനുളള അവസാന ദിവസത്തിനും ഏറ്റവും പുതിയ ഇന്‍വിറ്റേഷന്‍ തിയതിക്കുമിടയില്‍ 67 ദിവസത്തെ വിടവാണുണ്ടായിരിക്കുന്നത്.സബ്ക്ലാസ് 491 വിസക്കുള്ള എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് ഈ വര്‍ഷം നവംബര്‍ 16 മുതലാണ് ഓസ്‌ട്രേലിയ സ്വീകരിക്കുന്നത്. ഇത് പ്രകാരം സ്റ്റേറ്റുകള്‍ക്കും ടെറിട്ടെറികള്‍ക്കും നവംബര്‍ 16 മുതല്‍ ഈ വിസക്കായി വിദേശ തൊഴിലാളികളെ നോമിനേറ്റ് ചെയ്യാന്‍ സാധിക്കും.

Other News in this category



4malayalees Recommends