കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; 25 മുതല്‍ ഗോ എയര്‍ ദുബായില്‍ നിന്ന് കണ്ണൂരിലേക്ക് പറക്കും; ബുക്കിംഗ് ആരംഭിച്ചു

കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; 25 മുതല്‍ ഗോ എയര്‍ ദുബായില്‍ നിന്ന് കണ്ണൂരിലേക്ക് പറക്കും; ബുക്കിംഗ് ആരംഭിച്ചു

ദുബായില്‍ നിന്ന് കണ്ണൂരിലേക്ക് ഈ മാസം 25 മുതല്‍ ഗോ എയറിന്റെ വിമാനവും. ദുബായില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന്റെ ബുക്കിംഗ് ഗോ എയര്‍ ആരംഭിച്ചു. ദുബായില്‍ നിന്നുള്ള ഒരു വിമാനം കണ്ണൂരിലേക്ക് ആദ്യമായാണ് സര്‍വീസ് നടത്തുന്നത്. ഇതോടെ ദുബായിലും വടക്കന്‍ എമിറേറ്റിലുമുള്ള കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലക്കാര്‍ക്ക് യാത്ര എളുപ്പമാകും.

ഗോ എയറിന്റെ വിമാനം 25ന് വൈകിട്ട് 7.30ന് കണ്ണൂരില്‍ നിന്ന് യാത്ര പുറപ്പെടും. രാത്രി 10.20ന് ഇതച് ദുബായിലെത്തും. തിരിച്ച് അര്‍ധരാത്രി 12.30ന് പുറപ്പെടുന്ന വിമാനം രാവിലെ 5.55ന് കണ്ണൂരില്‍ എത്തും.

നേരത്തെ കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങളെയായിരുന്നു ദുബായില്‍ നിന്ന് ഈ മേഖലയിലേക്കുള്ള യാത്രക്കാര്‍ ആശ്രയിച്ചിരുന്നത്. വിമാനത്താവളങ്ങളിലേക്കെത്താന്‍ ഏറെ ദൂരം താണ്ടേണ്ട സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് ഇതുമൂലമുണ്ടാകുന്ന സമയ നഷ്ടവും ധന നഷ്ടവും ഏറെയായിരുന്നു. പുതിയ സര്‍വീസ് ആരഭിക്കുന്നതോടെ യാത്രക്കാര്‍ക്ക് കുറഞ്ഞ സമയം കൊണ്ടുതന്നെ വീടുകളിലേക്കെത്താം.

Other News in this category



4malayalees Recommends