കസ്റ്റഡി മരണം ; രാജ്കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും ; കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം

കസ്റ്റഡി മരണം ; രാജ്കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും ; കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം
നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. ഇതുകൂടാതെ കുടുംബത്തിലെ നാലു പേര്‍ക്കായി നാലു ലക്ഷം രൂപ നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

രാജ്കുമാറിന്റെ ഭാര്യ, അമ്മ, രണ്ട് മക്കള്‍ എന്നിവര്‍ക്കാണ് പണം നല്‍കുക. ഒരാള്‍ക്ക് നാലു ലക്ഷം വീതം മൊത്തം 16 ലക്ഷം രൂപ കുടുംബത്തിന് നല്‍കും.

ജൂണ്‍ 12 നാണ് സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ജൂണ്‍ 21 നാണ് ഇയാളെ കസ്റ്റഡിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നിയമ നടപടി തുടരുകയാണ്.

Other News in this category4malayalees Recommends