യുട്യൂബ് കണ്ടതിന് മാതാവ് ശകാരിച്ചു; വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി ഇന്ത്യന്‍ വിദ്യാര്‍ത്ഥി; കണ്ടെത്താന്‍ പൊതു ജനങ്ങളുടെ സഹായം തേടി പോലീസ്

യുട്യൂബ് കണ്ടതിന് മാതാവ് ശകാരിച്ചു; വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി ഇന്ത്യന്‍ വിദ്യാര്‍ത്ഥി; കണ്ടെത്താന്‍ പൊതു ജനങ്ങളുടെ സഹായം തേടി പോലീസ്

ഷാര്‍ജയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി യുഎഇ പോലീസ്. 15കാരനായ മുഹമ്മദ് പര്‍വേസിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിനെ സമീപിക്കണമെന്നും 80040, 5943210/06 നമ്പരുകളില്‍ ബന്ധപ്പെടണമെന്നും യുഎഇ പൊലീസ് സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചു. ഷാര്‍ജ മുവൈല പ്രദേശത്തെ വീട്ടില്‍ നിന്നാണ് കുട്ടിയെ കാണാതായത്. ഷാര്‍ജ ഡെല്‍റ്റ ഇംഗ്ലീഷ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് പര്‍വേസ്.

ഈ മാസം നാലാം തിയതിയാണ് കുട്ടിയെ കാണാതാവുന്നത്. പാതിരാത്രി കഴിഞ്ഞിട്ടും യുട്യൂബ് കണ്ടുകൊണ്ടിരുന്നതിന് മാതാവ് ശകാരിച്ച ദേഷ്യത്തിലാണ് പര്‍വേസ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. തുടര്‍ന്ന് ബീഹാര്‍ സ്വദേശികളായ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തെ കുറിച്ച് വീട്ടുകാര്‍ പറയുന്നത് ഇങ്ങനെ: ഭക്ഷണത്തിനു പ്രാര്‍ത്ഥനയ്ക്കും ശഷം ജൂലൈ മൂന്നിന് തങ്ങള്‍ ഉറങ്ങാന്‍ കിടന്നു. ബാത്ത്‌റൂമില്‍ പോകാന്‍ വേണ്ടി എഴുന്നേറ്റ പര്‍വേസിന്റെ മാതാവ് പാതിരാത്രിയായിട്ടും കുട്ടി മൊബൈല്‍ ഉപയോഗിക്കുന്നതായി കണ്ടു. അവര്‍ കുട്ടിയെ ശകാരിക്കുകയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തു. അതിനു ശേഷം വീണ്ടും ഉറങ്ങാനായി കിടന്നു. വെളുപ്പിന് നാലു മണിക്ക് എഴുന്നേറ്റ കുടുംബാംഗങ്ങള്‍ കിട്ടിയെ വീട് മുഴുവന്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് പിതാവ് മുഹമ്മദ് അഫ്താബ് അസ്ലം പറഞ്ഞു. ഒരു മണിക്കും നാലു മണിക്കും ഇടയിലായിരിക്കും കുട്ടി വീട് വിട്ടിട്ടുണ്ടാകുക എന്നാണ് വീട്ടുകാരുടെ അനുമാനം. കാണാതാകുന്ന സമയത്ത് നീല ടീ ഷര്‍ട്ടും ബ്രൗണ്‍ പാന്റ്‌സുമാണ് ധരിച്ചിട്ടുണ്ടാകുക എന്നും ഇവര്‍ വ്യക്തമാക്കി.

വസ്ത്രം, പഴ്‌സ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയൊന്നും എടുക്കാതെ വീടുവിട്ടിറങ്ങിയ പര്‍വേസിന്റെ പക്കല്‍ തിരിച്ചറിയല്‍ രേഖകള്‍ ഒന്നുമില്ലെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു.



Other News in this category



4malayalees Recommends