യുഎഇയില്‍ കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാന്‍ സ്ത്രീകള്‍ക്കും 4000 ദിര്‍ഹം ശമ്പളം മതി; ആശയക്കുഴപ്പം ദൂരീകരിച്ച് എഫ്എഐസി

യുഎഇയില്‍ കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാന്‍ സ്ത്രീകള്‍ക്കും 4000 ദിര്‍ഹം ശമ്പളം മതി; ആശയക്കുഴപ്പം ദൂരീകരിച്ച് എഫ്എഐസി

യുഎഇയില്‍ വിദേശികള്‍ക്ക് കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാനുള്ള ശമ്പള പരിധി 4000 ദിര്‍ഹമാക്കി കുറച്ച സര്‍ക്കാര്‍ നടപടിയില്‍ ഉള്ള ആശയക്കുഴപ്പം നീക്കി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (എഫ്എഐസി). 4000 ദിര്‍ഹമോ അതിനു മുകളില വരുമാനമുള്ള സ്ത്രീകള്‍ക്കും ഇനി തങ്ങളുടെ കുടുംബത്തിനെ സ്‌പോണ്‍സര്‍ ചെയ്യാം. 4000 ദിര്‍ഹം ശമ്പളമോ 3000 ദിര്‍ഹം ശമ്പളവും താമസ സൗകര്യവും കമ്പനി അനുവദിച്ചിട്ടുള്ളതോ ആയ സ്ത്രീക്കോ പുരുഷനോ തങ്ങളുടെ ജീവിത പങ്കാളിയേയോ കുട്ടികളേയോ സ്‌പോണ്‍സര്‍ ചെയ്യാമെന്നാണ് എഫ്എഐ വ്യക്തമാക്കിയത്. തങ്ങളുടെ ഭര്‍ത്താക്കന്‍മാരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന ഏതാനും സ്ത്രീകള്‍ പുതിയ നടപടിയില്‍ ആശയക്കുഴപ്പം രേഖപ്പെടുത്തിയിരുന്നു.

നിലവില്‍ 5000 ദിര്‍ഹവും അതില്‍ കൂടുതലും ശമ്പളമുള്ള തൊഴിലാളികള്‍ക്കാണ് കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാനുള്ള അനുമതിയുള്ളത്. ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തെ യുഎഇയില്‍ സ്വന്തം വിസയില്‍ താമസിപ്പിക്കാന്‍ സാധാരണക്കാരനും പുതിയ നിയമം വഴി സാധിക്കും. വിസയിലെ ജോലിയോ വരുമാനമോ നിലവിലുള്ള മറ്റു നിബന്ധനകളോ ബാധകമല്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡിന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വ്യക്തമാക്കി. വിദേശികള്‍ക്ക് അനുകൂലമായി അടുത്തക്കാലത്ത് യുഎഇയില്‍ നടപ്പാക്കി വരുന്ന പുതിയ വിസ ഇളവുകളിലെ ഏറ്റവും സുപ്രധാന തീരുമാനമാണിത്.



Other News in this category



4malayalees Recommends